Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിസാ നിയമങ്ങൾ ലംഘിച്ച ഖത്തർ പ്രവാസികൾക്ക് തിരുത്താൻ അവസരം

October 07, 2021

October 07, 2021

ദോഹ : വിസാ നിയമങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ പ്രവാസികൾക്ക് നിയമപരമായ സ്റ്റാറ്റസ് ക്രമപ്പെടുത്താൻ ആഭ്യന്തരമന്ത്രാലയം സമയം അനുവദിച്ചു. 2021 ഒക്ടോബർ 10 മുതൽ ഡിസംബർ 31 വരെയാണ് ഇതിനുള്ള സമയപരിധി. 

ഫാമിലി വിസിറ്റ് വിസ നിയമം, വർക്ക് വിസ നിയമം, റെസിഡൻസി നിയമങ്ങൾ എന്നിവ ലംഘിച്ചവർക്ക് ഈ അവസരം വിനിയോഗിക്കാവുന്നതാണ്. സെർച്ച് ആൻഡ് ഫോളോ അപ്പ് ഡിപ്പാർട്മെന്റിനെ സമീപിച്ചോ താഴെ നൽകിയിട്ടുള്ള സേവനകേന്ദ്രങ്ങൾ സന്ദർശിച്ചോ ആണ് ഇതിനുള്ള അപേക്ഷ നൽകേണ്ടത്. ഉമ്മു സലാൽ, ഉമ്മു സുനൈം, മിസൈമീർ, അൽ വക്ര, അൽ റയ്യാൻ എന്നിവിടങ്ങളിലാണ് ഇതിനുള്ള സൗകര്യമുള്ളത്. ഉച്ചയ്ക്ക് ഒരുമണി മുതൽ ആറുമണിവരെ ഈ സേവനം ലഭ്യമാണ്. ഈ അവസരങ്ങൾ കൃത്യമായി വിനിയോഗിക്കണമെന്നും ഇനിയും തെറ്റ് തിരുത്തിയില്ലെങ്കിൽ കർശന നടപടികൾ നേരിടേണ്ടി വരുമെന്നും മന്ത്രാലയം വ്യക്തമാക്കി.


Latest Related News