Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നമ്പർ പ്ലേറ്റുകൾ ഇനി വേഗത്തിൽ ലഭ്യമാവും, മെട്രാഷ് 2 ആപ്പ് ഉള്ളവർക്കായി പുതിയ പദ്ധതി

March 12, 2022

March 12, 2022

ദോഹ : ഖത്തറിൽ വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് നടപടിക്രമങ്ങൾ ഇനി വേഗത്തിൽ പൂർത്തിയാവും. ഇൻഡസ്ട്രിയൽ ഏരിയയിലുള്ള നമ്പർ പ്ലേറ്റ് നിർമാണ യൂണിറ്റിൽ, മെട്രാഷ് 2 ഉപഭോക്താക്കൾക്കായി പ്രത്യേകം ലൈൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ട്രാഫിക്ക് ലൈസൻസിങ് ഡിപ്പാർട്ട്മെന്റിലെ ജനറൽ ഡയറക്ടറേറ്റ് ആണ് പദ്ധതി നടപ്പിലാക്കുന്നത്. രാവിലെ 6.30 മുതൽ വൈകീട്ട് 7 മണി വരെ ഈ സേവനം ലഭിക്കും.

നമ്പർ പ്ലേറ്റിന്റെ പണം അടക്കാനുള്ള സൗകര്യം മെട്രാഷ് 2 ആപ്പിൽ ഒരുക്കും. ഇതോടെ, പണമടക്കാൻ ഏറെ നേരം വരിയിൽ നിൽക്കേണ്ട സാഹചര്യം ഒഴിവാക്കാൻ ഉപഭോക്താക്കൾക്ക് കഴിയും. വെരിഫിക്കേഷൻ കൗണ്ടറിൽ രേഖകൾ കാണിച്ച ശേഷം, നേരെ നമ്പർ പ്ലേറ്റ് സ്ഥാപിക്കാനുള്ള നടപടികളിലേക്ക് കടക്കാൻ കഴിയും. ഖത്തർ ടെലിവിഷനോട് സംസാരിക്കവെ ട്രാഫിക്ക് ഉദ്യോഗസ്ഥനായ അൽ റുമൈഹിയാണ് ഇതുസംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. മെട്രാഷ് ആപ്പ് ഉപഭോക്താക്കൾക്കുള്ള പ്രത്യേക ലൈൻ അടക്കം, ആകെ നാല് വരികളാണ് ഇൻഡസ്ട്രിയൽ ഏരിയയിലെ നമ്പർ പ്ലേറ്റ് കേന്ദ്രത്തിൽ ഉള്ളത്. പുതിയ നമ്പർ പ്ലേറ്റ് സ്ഥാപിക്കുന്നതിനൊപ്പം, പഴകിയ നമ്പർ പ്ലേറ്റുകൾ മാറ്റാനുള്ള സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.


Latest Related News