Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇന്ത്യൻ സിനിമയിൽ നിന്ന് ഖത്തർ ലോകകപ്പ് വേദിയിലേക്ക് ഇതാദ്യം, ജെന്നിഫർ ലോപ്പസിനും,ഷക്കീരക്കുമൊപ്പം നോറ ഫത്തേഹിയും ദോഹയിൽ ചുവട് വെയ്ക്കും

October 07, 2022

October 07, 2022

അൻവർ പാലേരി
ദോഹ : അടുത്ത മാസം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന്റെ അവതരണ ഗാനത്തിനൊപ്പം ചുവട് വെക്കാൻ ചരിത്രത്തിലാദ്യമായി ഇന്ത്യൻ സിനിമയിൽ നിന്നുള്ള ഒരു അഭിനേത്രിക്ക് അവസരം ലഭിച്ചതിന്റെ ആവേശത്തിലാണ് നോറ ഫത്തേഹി.റോറർ: ടൈഗേർസ് ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റംകുറിച്ച നോറ ഫത്തേഹി.നിലവിൽ ബിബിസിയുടെ ഇന്ത്യൻ റിയാലിറ്റി ഡാൻസ് പരമ്പരയായ ജലക് ദിഖ്‌ല ജാ 10ന്റെ അവതാരകയാണ്.ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നോറ ഫത്തേഹി അജയ് ദേവ്ഗൺ,സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'താങ്ക് ഗോഡി'ലും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.2015 ൽ പുറത്തിറങ്ങിയ ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഡബിൾ ബാരൽ എന്ന മലയാള ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്.മൊറോക്കൻ-കനേഡിയൻ നർത്തകിയും, മോഡലും, അഭിനേത്രിയുമായ നോറ തന്റെ സിനിമാജീവിതത്തിന് തുടക്കമിട്ടത് ഇന്ത്യയിലാണ്.

മുൻകാലങ്ങളിൽ വക്കാ വക്ക, ലാ ലാ ലാ തുടങ്ങിയ ഫിഫ ഗാനങ്ങളിലൂടെ ലോകഫുട്‍ബോൾ ആരാധകർക്ക് ആവേശം പകർന്ന ജെന്നിഫർ ലോപ്പസ്, ഷക്കീര എന്നീ ലോകപ്രശസ്ത താരങ്ങൾക്കൊപ്പമായിരിക്കും  നോറ ഫത്തേഹി ദോഹയിലെ അരങ്ങിലെത്തുക.ഇന്ത്യൻ സിനിമാലോകത്ത് നിന്ന് ആദ്യമായാണ് ഒരു അഭിനേത്രി ലോകകപ്പ് വേദിയിൽ നൃത്തച്ചുവടുകളുമായി എത്തുന്നത്.

ലോകകപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ 'ലൈറ്റ് ദ സ്‌കൈ' എന്ന ഔദ്യോഗിക മ്യൂസിക് വിഡിയോയുടെ സൗണ്ട്ട്രാക്ക്  ഇന്ന് (വെള്ളി)പുറത്തിറങ്ങുമെന്ന് ഫിഫ നേരത്തെ അറിയിച്ചിരുന്നു.നോറ ഫത്തേഹിക്ക് പുറമെ, യു.എ.ഇ-യമനി.ഗായിക ബിൽഖീസ് അഹ്‌മദ് ഫാതി, ഇറാഖി ഗായികയും നടിയുമായ റഹ്‌മ റിയാ റിയാദ്,മനാൽ  എന്നിവരാണ് ആൽബത്തിലുള്ളത്.

ലോകപ്രശസ്തരായ റെഡ് വൺ(RedOne) ആണ് ഫിഫ ഖത്തർ ലോകകപ്പിന്റെ ഔദ്യോഗിക ഗാനം ഒരുക്കിയത്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/Dg5TqG6OdNJIDasvwIm1qY എന്ന ലിങ്കിൽ ജോയിൻ ചെയ്യുക-


Latest Related News