Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വരുമാനനികുതി ചുമത്തില്ല, 'വാറ്റ്' നികുതി നിയമം പരിഗണനയിൽ

November 07, 2021

November 07, 2021

ദോഹ : ഖത്തറിൽ വാറ്റ് നികുതി (value added tax) ഏർപ്പെടുത്തുന്ന കാര്യം പരിഗണയിലുണ്ടെന്ന് ജനറൽ ടാക്സ് അതോറിറ്റി വക്താവായ അഹ്മദ് ബിൻ ഇസ്സ അൽ മൊഹന്നദി അറിയിച്ചു. അറബിക് പത്രമായ അൽ ഷർഖ് പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഈ പരാമർശമുള്ളത്. അതേസമയം, രാജ്യത്ത് സമീപഭാവിയിലൊന്നും വരുമാനനികുതി ചുമത്താൻ ഉദ്ദേശിക്കുന്നില്ലെന്നും മൊഹന്നദി കൂട്ടിച്ചേർത്തു. 

ഒരു രാജ്യത്തിന്റെ വരുമാനസ്രോതസ്സുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് നികുതികളെന്നും നികുതികളെ കൃത്യമായി ക്രോഡീകരിക്കാനുള്ള നീക്കങ്ങൾ അധികൃതർ നടത്തുന്നുണ്ടെന്നും മൊഹന്നദി കൂട്ടിച്ചേർത്തു. വ്യവസായങ്ങളുടെ പ്രവർത്തനത്തെ നികുതി അടവ് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ ഇളവ് നൽകാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് നികുതി വ്യവസ്ഥ ആരംഭിച്ചത് 2018 ൽ മാത്രമായതിനാൽ ഈ വിഷയത്തിൽ പലർക്കും ധാരണക്കുറവുണ്ടെന്ന വസ്തുതയും മൊഹന്നദി ചൂണ്ടിക്കാട്ടി.


Latest Related News