Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ സർക്കാർ ജീവനക്കാർക്കും എക്സിറ്റ് പെർമിറ്റ് ഒഴിവാക്കി

March 14, 2020

March 14, 2020

ദോഹ : ഖത്തറിൽ സ്വകാര്യ മേഖലക്ക് പിന്നാലെ സർക്കാർ-അർദ്ധ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും എക്സിറ്റ് പെർമിറ്റ് ഒഴിവാക്കി. സ്വകാര്യമേഖലയിലേതിന് സമാനമായി ഒരു സ്ഥാപനത്തിലെ അഞ്ച് ശതമാനം ജീവനക്കാരൊഴികെ ബാക്കിയുള്ളവർക്കൊന്നും ഇതോടെ എക് സിറ്റ് പെർമിറ്റ് ആവശ്യമില്ലാതെയാകും. മാർച്ച് 19 മുതലാണ് ഇത് പ്രാബല്യത്തിൽ വരിക.

മന്ത്രാലയങ്ങളിലേയും സര്‍ക്കാര്‍ ഏജന്‍സികളിലേയും പൊതുമേഖലകളിലെ സ്ഥാപനങ്ങളിലേയും എണ്ണ വാതക മേഖലയിലേയും ഇവയുടെ കീഴിലുള്ള കമ്പനികളിലേയും തൊഴില്‍കരാറുള്ള ജീവനക്കാര്‍ക്കും കാര്‍ഷിക ജലസേചന മേഖലകളിലേയും ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

ഇതില്‍ നിന്നും ഒഴിവാക്കപ്പെട്ട അഞ്ച് ശതമാനം ജീവനക്കാർക്ക് എക്സിറ്റ് പെര്‍മിറ്റിന് അവരുടെ തൊഴിലുടമക്ക് അപേക്ഷ നൽകണം. രാജ്യത്ത് തൊഴില്‍ വിസയിലുള്ളവർക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും നേരത്തെ തന്നെ എക്സിറ്റ് പെര്‍മിറ്റ് ഒഴിവാക്കിക്കൊടുത്തിരുന്നു.എന്നാൽ സർക്കാർ ജീവനക്കാർക്ക് ഈ ഇളവ് അനുവദിച്ചിരുന്നില്ല.ഈ നിബന്ധനയിലാണ് ഇപ്പോൾ മാറ്റം വരുത്തിയത്.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News