Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഇഹ്തിറാസിൽ പച്ച തെളിയണം,ഇല്ലെങ്കിൽ ആൽമീറയിൽ പ്രവേശനമില്ല 

June 03, 2020

June 03, 2020

ദോഹ : കോവിഡിന്റെ പശ്ചാത്തലത്തിൽ ഖത്തറിലെ അൽ മീറ ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ നിയന്ത്രണം ശക്തമാക്കി.പുതിയ നിർദേശമനുസരിച്ച് സ്‍മാർട്ട് ഫോണുകളിൽ ഇഹ്തിറാസ് ആപ് ഡൗൺലോഡ് ചെയ്ത ശേഷം കോവിഡ് മുക്തനാണെന്ന് തെളിയിക്കുന്ന പച്ച നിറം കാണിക്കുന്ന ഉപയോതാക്കൾക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ.ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള പോസ്റ്റർ കമ്പനി ട്വീറ്റ് ചെയ്യുകയായിരുന്നു.

ഖത്തറിൽ സ്വദേശികൾ കൂടുതലായും ആശ്രയിക്കുന്ന ഹൈപ്പർമാർക്കറ്റ് ശാഖകളാണ് അൽമീറ.മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരും മറ്റു രാജ്യക്കാരും അൽ മീറയിൽ ധാരാളമായി എത്താറുണ്ട്. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്തെ പല ഹൈപ്പർമാർക്കറ്റുകളും ദിവസങ്ങളോളം അടച്ചു പൂട്ടി അണുവിമുക്തമാക്കിയ ശേഷമാണ് തുറന്നു പ്രവർത്തിച്ചത്.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക    


Latest Related News