Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അൽ വാബ്‌ സ്ട്രീറ്റിൽ പുതിയ രണ്ട് റോഡുകൾ കൂടി തുറക്കുന്നു, അൽ വക്ര റോഡ് താൽകാലികമായി അടച്ചിടും

December 21, 2021

December 21, 2021

ദോഹ : ഖത്തറിലെ അൽ വാബ്‌ സ്ട്രീറ്റിൽ പുതിയ രണ്ട് റോഡുകൾ കൂടി ഗതാഗതത്തിന് സജ്ജമാകും. പൊതുമരാമത്ത് വകുപ്പായ അഷ്‌ഗാൽ, ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബായ ജംക്ഷനിലെ റോഡ് ഡിസംബർ 25 ശനിയാഴ്ചയും, ഖലീഫ ഒളിമ്പിക് സിറ്റി ജംക്ഷനിലെ റോഡ് ഡിസംബർ 31 വെള്ളിയാഴ്ചയും പൊതുഗതാഗതത്തിനായി തുറന്നുകൊടുക്കും. 

പുതിയ റോഡുകൾ തുടങ്ങുന്നതോടെ അൽ അസീസിയ, അൽ വാബ്‌, മെഹർജ, മുറയ്ഖ്, മുഅതിർ എന്നിവിടങ്ങളിലേക്ക് റോഡ് മാർഗം സഞ്ചരിക്കുന്നവർക്ക് ട്രാഫിക്ക് തിരക്കിൽ നിന്നും ആശ്വാസം ലഭിക്കും. ആസ്പയർ സോണിലെയും ഖലീഫ ഇന്റർനാഷണലിലെയും വ്യാപാരസമുച്ചയങ്ങളെ ബന്ധിപ്പിക്കാനും പുതിയ റോഡുകളിലൂടെ സാധിക്കും. അൽ വക്ര റോഡിലേക്ക് ഇബ്നു സീൻ സ്ട്രീറ്റിൽ നിന്നും പ്രവേശിക്കാനുള്ള റോഡ് ഒരുമാസക്കാലത്തേക്ക് അടച്ചിടുമെന്നും അഷ്‌ഗാൽ അറിയിച്ചു. ഡിസംബർ 21 (ഇന്ന്) മുതൽ ജനുവരി 20 വരെയാണ് ഈ റോഡ് അടയ്ക്കുക. യാത്രക്കാർക്ക് അൽ സുവൈർ സ്ട്രീറ്റിലെ റോഡിലൂടെ ലക്ഷ്യസ്ഥാനങ്ങളിൽ എത്താമെന്നും അഷ്‌ഗാൽ അറിയിച്ചു.


Latest Related News