Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ യൂണിവേഴ്‌സിറ്റിയിൽ നിന്നും മെട്രോ സ്റ്റേഷനിലേക്ക് പുതിയ റോഡ്, പണി പൂർത്തിയായതായി അഷ്‌ഗാൽ

October 12, 2021

October 12, 2021


ദോഹ :ഖത്തർ യൂണിവേഴ്സിറ്റി മെട്രോ സ്റ്റേഷനെയും, ഗോൾഫ് ജംക്ഷൻ എന്നറിയപ്പെടുന്ന അൽ തർഫ ജംക്ഷനെയും ബന്ധിപ്പിക്കുന്ന പുതിയ റോഡിന്റെ പണികൾ പൂർത്തിയാക്കിയതായി അഷ്‌ഗാൽ അറിയിച്ചു. മെട്രോ സ്റ്റേഷനിലേക്ക് എളുപ്പത്തിൽ എത്താനും, ക്യാമ്പസിന് ചുറ്റുമുള്ള ഗതാഗതകുരുക്ക് നിയന്ത്രിക്കാനും പുതിയ റോഡ് ഉപകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡിൽ ആവശ്യമായ അടയാളങ്ങൾ രേഖപ്പെടുത്തുകയും, വിളക്കുകൾ സ്ഥാപിക്കുകയും ചെയ്തതായി അഷ്‌ഗാൽ ട്വിറ്ററിലൂടെ അറിയിച്ചു. 2.5 കിലോമീറ്റർ നീളമുള്ള നടപ്പാതയും സൈക്കിൾ പാതയും റോഡിനോട് ചേർന്നു തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ തന്നെ റോഡ് പൊതുഗതാഗതത്തിനായി തുറന്ന് നൽകും.


Latest Related News