Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കോവിഡ് ലക്ഷണങ്ങളുള്ളവർ യാത്ര ചെയ്യരുത് : ഹമദ് വിമാനത്താവളത്തിൽ പുതിയ നിയന്ത്രണങ്ങൾ

January 07, 2022

January 07, 2022

ദോഹ : കോവിഡിന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാർ വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂർ മുൻപ് വിമാനത്താവളത്തിൽ എത്തണമെന്ന് അധികൃതർ അറിയിച്ചു. പനി, തൊണ്ടവേദന തുടങ്ങിയ കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ വിമാനത്താവളം സന്ദർശിക്കരുത് എന്നും അധികൃതർ അറിയിച്ചു. വിമാനത്താവളത്തിൽ ഉടനീളം താപനില അളക്കാൻ ശേഷിയുള്ള ക്യാമറകൾ ഉണ്ടെന്നും, ആരോഗ്യപ്രവർത്തകരുടെ മെഡിക്കൽ ക്ലിനിക്ക് 24 മണിക്കൂറും വിമാനത്താവളത്തിൽ സജ്ജമാണെന്നും അധികൃതർ കൂട്ടിച്ചേർത്തു. 

വിമാനത്താവളത്തിൽ നിന്നും യാത്രക്കാർക്ക് അനുവദിച്ചു നൽകാറുള്ള, കുട്ടികൾക്കായുള്ള ട്രോളികളുടെ സേവനം താൽകാലികമായി നിർത്തിവെച്ചു. ടെർമിനലിലും സമീപത്തുമായുള്ള, യാത്രക്കാർ അടുത്തിടപഴകുന്ന എഴുപതോളം ഇടങ്ങളിൽ ഓരോ 15 മിനിട്ടിലും അണുനശീകരണം നടത്തുന്നുണ്ട് എന്നും ഹമദ് അധികൃതർ അറിയിച്ചു. ജീവനക്കാർക്ക് കോവിഡ് വ്യാപനത്തിന്റെ ഭാഗമായി പ്രത്യേക പരിശീലനം നൽകിയിട്ടുണ്ടെന്നും ഹമദ് വിമാനത്താവള അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.


Latest Related News