Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൂടുതൽ കേന്ദ്രങ്ങളിലേക്ക് മെട്രോ ലിങ്ക് സർവീസുകൾ,മൂന്ന് പുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു

October 14, 2021

October 14, 2021

ദോഹ : ഖത്തറിലെ മെട്രോ സ്റ്റേഷനുകളിലേക്ക് ആളുകൾക്ക് എളുപ്പം എത്താനായി ആവിഷ്കരിച്ച പ്രത്യേകപദ്ധതിയാണ് മെട്രോ ലിങ്ക്. വൻ സ്വീകാര്യത ലഭിച്ച ഈ പദ്ധതിയെ മൂന്ന് സ്റ്റേഷനുകളിലേക്ക് കൂടി വ്യാപിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ് മെട്രോ അധികൃതർ. ഇതോടൊപ്പം, കോവിഡ് പ്രതിസന്ധി കാരണം മുടങ്ങിയ പഴയ റൂട്ടുകളിലെ പ്രവർത്തനം പുനഃസ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു. 

ജൊആൻ, വെസ്റ്റ് ബേ ക്യുപി എന്നീ സ്റ്റേഷനുകളിലേക്കാണ്  പുതിയ റൂട്ടുകൾ ആരംഭിക്കുന്നത്. ഒനൈസ 65 ഏരിയയിൽ നിന്ന് M106,  ലെജ്ബൈലാത്ത് ഏരിയയിൽ നിന്ന് M107 എന്നിവയാണ് വെസ്റ്റ് ബേ ക്യുപി സ്റ്റേഷനിലേക്കുള്ള പുതിയ സർവീസുകൾ. അൽ നസർ, അൽ മിർഖാബ് പ്രദേശത്ത് നിന്നും ജൊആൻ സ്റ്റേഷനിലേക്കുള്ള സർവീസിന് M314 എന്നാണ് പേര് നൽകിയിരിക്കുന്നത്.


Latest Related News