Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പുതിയ ഇന്ത്യൻ അംബാസിഡർ ഡോ.മിത്തൽ ദോഹയിൽ എത്തി 

August 06, 2020

August 06, 2020

ദോഹ: ഖത്തറിലെ പുതിയ അംബാസഡറായി നിയമിതനായ ഡോ. ദീപക് മിത്തല്‍ ദോഹയിലെത്തി. ഇന്ത്യന്‍ എംബസി ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചത്.ഇന്ന് രാവിലെ എയർ ഇന്ത്യ വിമാനത്തിലാണ് അദ്ദേഹം ദോഹയിൽ എത്തിയത്. മുൻ സ്ഥാനപതി  പി കുമരനു പകരമായാണ് മിത്തല്‍ നിയമിതനായത്.

വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി (പി എ ഐ) ആയി സേവനമനുഷ്ഠിച്ച ശേഷമാണ് ഡോ.ദീപക് മിത്തല്‍ ഖത്തറിൽ അംബാസിഡറായി ചുമതലയേൽക്കുന്നത്.

2017ല്‍ കുല്‍ഭൂഷണ്‍ യാദവിന് പാക്കിസ്ഥാന്‍ വധശിക്ഷ നടപ്പാക്കാനൊരുങ്ങിയപ്പോള്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയെ ഇന്ത്യ സമീപിച്ചിരുന്നു. തുടര്‍ന്ന്, അന്താരാഷ്ട്ര നീതിന്യായ കോടതി കുല്‍ഭൂഷന്റെ വധശിക്ഷ സ്‌റ്റേ ചെയ്തു. അന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ചിരുന്നത് വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറിയായിരുന്ന ഡോ.ദീപക് മിത്തല്‍ ആയിരുന്നു. അന്ന് പാക് അറ്റോര്‍ണി ജനറലിന് ഹേഗിലെ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ മിത്തല്‍ കൈ കൊടുക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു.

വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200167 എന്ന ഖത്തർ വാട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക

 


Latest Related News