Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മൈദറില്‍ പുതിയ ഇന്ത്യന്‍ സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങി

August 26, 2019

August 26, 2019

ദോഹ: മൈദറില്‍ പുതുതായി തുടങ്ങിയ ഗലീലിയോ ഇന്‍റര്‍നാഷനല്‍ ഇന്ത്യന്‍ സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി അധികൃതര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. ഒൗദ്യോഗിക ചടങ്ങ് ആഗസ്റ്റ് 22ന് മൈദറിലെ സ്കൂള്‍ കാമ്പസിൽ നടന്നു.

 

സി.ബി.എസ്.ഇ സിലബസ് പിന്തുടരുന്ന സ്കൂള്‍ ആധുനിക സൗകര്യങ്ങളോടെയാണ് സജ്ജമായിരിക്കുന്നത്. പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍ അടുത്തുതന്നെ മാറുമെന്നും അധികൃതര്‍ പറഞ്ഞു.
നാളേക്കുള്ള ലോകത്തിലെ വിവിധ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുന്ന ഉയര്‍ന്ന നിലവാരത്തിലുള്ള വിദ്യര്‍ഥികളെ വാര്‍ത്തെടുക്കുകയാണ് സ്കൂളിെന്‍റ ലക്ഷ്യം. ഉന്നത യോഗ്യതയുള്ള അധ്യാപകരാണ് നേതൃത്വം നല്‍കുക.
കണക്ക്, സയന്‍സ്, സാഹിത്യം, ചരിത്രം, ജിയോഗ്രഫി, കല, സംഗീതം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വിദ്യാര്‍ഥികളുടെ കഴിവ് നിരന്തരമായി പരിശോധിച്ച്‌ കഴിവുകള്‍ പരിപോഷിപ്പിക്കുമെന്നും ഇതിനായുള്ള പ്രത്യേക പാഠ്യരീതിയാണ് സ്കൂളിേന്‍റതെന്നും സ്‌കൂൾ അധികൃതർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

 

കെ.ജി വണ്‍, കെ.ജി ടു, ഗ്രേഡ് വണ്‍, ഗ്രേഡ് ടു, ഗ്രേഡ് 3, ഗ്രേഡ് 4, ഗ്രേഡ് 5, ഗ്രേഡ് 6 എന്നീ ക്ലാസുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍, മൂല്യാധിഷ്ഠിത വിദ്യാഭ്യാസ രീതി, കായികവിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍, ദോഹക്കും പുറത്തും വാഹനസൗകര്യം തുടങ്ങിയവ പ്രത്യേകതകളാണ്. വിവരങ്ങള്‍ക്ക്: 30313523.
സ്കൂള്‍ മാനേജിങ് ഡയറക്ടര്‍ ഡോ. അയ്ദ മുഹമ്മദ് അല്‍ ഷഹ്രി, കണ്‍സള്‍ട്ടന്‍റ് ആന്‍ഡ് എക്സ്റ്റേണല്‍ ഇവാലുവേറ്റര്‍ മുഹമ്മദ് ബിദയ്ര്‍, പ്രിന്‍സിപ്പല്‍ ഡോ. നളിന ശരവണന്‍, ഹ്യൂമന്‍ റിസോഴ്സസ് മാനേജര്‍ കോശി ജോണ്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.


Latest Related News