Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ചൈനയിലെ അജ്ഞാത വൈറസ്, കൊച്ചി ഉൾപെടെയുള്ള വിമാനത്താവളങ്ങളിൽ യാത്രക്കാരെ പരിശോധിക്കുന്നു

January 21, 2020

January 21, 2020

കൊച്ചി : ചൈനയില്‍ അജ്ഞാത വൈറസിനെ തുടര്‍ന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഇന്ത്യയില്‍ കൊച്ചി വിമാനത്താവളമടക്കമുള്ള വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കി. കൊച്ചിക്ക് പുറമെ ഡല്‍ഹി, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, മുംബൈ, കൊല്‍ക്കത്ത വിമാനത്താവളങ്ങളിലാണ് ചൈനയില്‍ നിന്നുമെത്തുന്ന യാത്രക്കാരെ പരിശോധനക്ക് വിധേയമാക്കുന്നത്. ചൈന, ഹോങ്കോങ് എന്നിവിടങ്ങളില്‍നിന്നുള്ള യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം നിര്‍ദേശിച്ചതിനെത്തുടര്‍ന്നാണിത്.

കഴിഞ്ഞ 14 ദിവസത്തിനിടെ ചൈന സന്ദര്‍ശിച്ചവര്‍ അതാത് വിമാനത്താവളങ്ങളില്‍ പരിശോധനക്ക് ഹാജരാകണണമെന്നും അറിയിപ്പ് നല്‍കി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശപ്രകാരമാണ് നടപടി.

ഡിസംബര്‍ അവസാനത്തോടെയാണ് ചൈനയില്‍ വൂഹാന്‍ നഗരത്തില്‍ അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ചത്. ആയിരക്കണക്കിന് പേരില്‍ വൈറസ് ബാധ കണ്ടെത്തിയതായി ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പടരുന്നതായി അധികൃതര്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മരണസംഖ്യ ഉയര്‍ന്നത്. പുതിയ തരം കൊറോണാവൈറസ് ബാധിച്ച്‌ ന്യൂമോണിയ പിടിപെട്ട 89കാരനാണ് ഒടുവില്‍ മരണമടഞ്ഞത്. ചൈനയിലെ രോഗത്തിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ താമസക്കാരനായിരുന്നു ഇയാളും.

ബീജിംഗും, ഷാന്‍കായിയും ഉള്‍പ്പെടെ പ്രധാന നഗരങ്ങളില്‍ 200ലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചൈനുടെ നാഷണല്‍ ഹെല്‍ത്ത് കമ്മീഷനാണ് വൈറസ് മനുഷ്യര്‍ തമ്മില്‍ കൈമാറുന്നതായി സ്ഥിരീകരിച്ചത്. വുഹാനില്‍ നഴ്‌സുമാര്‍ ഉള്‍പ്പെടെ 15 ആരോഗ്യ ജീവനക്കാര്‍ക്ക് വൈറസ് ബാധ ഏറ്റതായി മുനിസിപ്പല്‍ ഹെല്‍ത്ത് കമ്മീഷനും വ്യക്തമാക്കി. ഇവരെ പ്രത്യേക കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.


Latest Related News