Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
കേരളത്തിൽ  ഇന്ന് 28 പേരിൽ കൂടി കോവിഡ് : സംസ്ഥാനം പൂർണമായും അടക്കുന്നു,കാസർകോട് അനാവശ്യമായി പുറത്തിറങ്ങിയാൽ അറസ്റ്റ് 

March 23, 2020

March 23, 2020

തിരുവനന്തപുരം: സംസ്ഥാനത്ത് 28 പേര്‍ക്കുകൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലാകെ അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തുന്നുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന അതിര്‍ത്തികൾ അടയ്ക്കും. പൊതു ഗതാഗതം ഉണ്ടാകില്ല.എന്നാൽ സ്വകാര്യ വാഹനങ്ങൾ അനുവദിക്കും.

ഭക്ഷ്യസാധനങ്ങളുടെയും മരുന്നിന്‍റെയും കടകൾ തുറക്കും.. പൊതുഗതാഗതം ഉണ്ടാകില്ല. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചിടും. പെട്രോള്‍ പമ്ബ്, എല്‍.പി.ജി വിതരണം, ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കും.ബാങ്കുകൾ രണ്ടു മണിവരെ പ്രവർത്തിക്കും.നോട്ടുകൾ അണുവിമുക്തമാക്കാൻ ആർ.ബി.ഐയോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഹോട്ടലുകളിൽ ഹോം ഡെലിവറി മാത്രം അനുവദിക്കും.

കാസര്‍കോട് 19, കണ്ണൂര്‍ 5, എറണാകുളം 2, പത്തനംതിട്ട 1, തൃശൂര്‍ 1 എന്നിങ്ങനെയാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 91  ആയി. മൊത്തം രോഗബാധിതരിൽ 25 പേർ ഗൾഫ് രാജ്യങ്ങളിൽ നിന്ന് എത്തിയവരാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.

 


Latest Related News