Breaking News
ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി | ഖത്തറില്‍ നീറ്റ് പരീക്ഷ എംഇഎസ് ഇന്ത്യന്‍ സ്‌കൂളില്‍ |
ഖത്തർ ഇനി ഗാലറിയിലിരിക്കും,ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് നെതർലൻഡിന് ജയം

November 29, 2022

November 29, 2022

ന്യൂസ്‌റൂം സ്പോർട്സ് ഡെസ്‌ക്
ദോഹ : അറബ് മണ്ണിൽ നടന്ന ആദ്യ ലോകകപ്പിൽ ആദ്യ ഗോൾ നേടിയതിന്റെ ആത്മവിശ്വാസവുമായി ഖത്തർ ലോകകപ്പിൽ നിന്ന് പുറത്തായി.ഇന്ന് വൈകുന്നേരം അൽ ബൈത്ത് സ്റ്റേഡിയത്തിൽ നടന്ന അവസാന മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഖത്തർ നെതര്ലാന്ഡിന് വഴങ്ങിയത്.

ഇരുപത്തിയാറാം മിനുട്ടിൽ കോഡി ഗാപ്‌കോയും നാൽപത്തിയൊമ്പതാം മിനുട്ടിൽ ഫ്രങ്കി ഡോ ജോങ്ങുമാണ് ഖത്തർ വല കുലുക്കിയത്.

ലോകകപ്പിൽ നിന്ന് ഖത്തർ പുറത്തായെങ്കിലും അഭിമാനപോരാട്ടത്തിന് ശേഷമാണ് അൽ അന്നാബികളുടെ മടക്കം.ആദ്യ മത്സരത്തിൽ ഇക്വഡോറിനോട് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കായിരുന്നു ഖത്തറിന്റെ തോൽവി.എന്നാൽ നവംബർ 25 ന് നടന്ന രണ്ടാംവട്ട ഗ്രൂപ് മത്സരത്തിൽ സെനഗലിനെതിരെ ഒരു ഗോൾ നേടിയത് ലോകകപ്പിലെ ഖത്തറിന്റെ ആദ്യഗോളായി.ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സെനഗലിന്റെ ജയം.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/C2rupFykVgXBqmlpJc6amX എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News