Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ തണുക്കുന്നു,ശൈത്യകാലത്തിന്റെ വരവറിയിച്ച് 'നജ്മുല്‍ ഗഫ്‌ർ'

November 12, 2019

November 12, 2019

ദോഹ: ഖത്തറില്‍ ശൈത്യകാലത്തിന്റെ വരവറിയിച്ച് 'നജ്മുല്‍ ഗഫ്‌റി'നു തുടക്കമായി. മാപ്പിന്റെ നക്ഷത്രം എന്നർത്ഥം വരുന്ന ശൈത്യകാലത്തിന് മുന്നോടിയായുള്ള 13 നാളുകളാണ് പ്രാദേശികമായി നജ്മുല്‍ ഗഫ്‌ർ എന്ന പേരില്‍ അറിയപ്പെടുന്നത്.

തിങ്കളാഴ്ച നജ്മുല്‍ ഗഫ്‌റിനു തുടക്കമായതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതോടെ തണുപ്പുനിറഞ്ഞ രാത്രികള്‍ക്കായിരിക്കും അടുത്ത ദിവസങ്ങളിൽ ഖത്തര്‍ സാക്ഷിയാകുക.  ഈ ദിവസങ്ങളില്‍ പകല്‍ സമയങ്ങളില്‍ മിതകാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. എന്നാല്‍, രാത്രിയാകുന്നതോടെ കടുത്ത തണുപ്പ് അനുഭവപ്പെടും.

ഈ ദിവസങ്ങളില്‍  മഴ പെയ്യാനുമിടയുണ്ട്. ആദ്യമഴയില്‍ മരുപ്രദേശങ്ങളിൽ പ്രാദേശികമായി 'ഫഗ്ഗ' എന്ന പേരില്‍ അറിയപ്പെടുന്ന മരുക്കൂണുകള്‍ മുളക്കുന്നതും പതിവാണ്.

ഖത്തർ-ഗൾഫ് മേഖലയിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന ഖത്തർ വാട്സ്ആപ് നമ്പറിലേക്ക് സന്ദേശം അയക്കുക.
 


Latest Related News