Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രമുഖ വ്യവസായിയും നോർക റൂട്സ് വൈസ് ചെയർമാനുമായ സി.കെ.മേനോൻ അന്തരിച്ചു 

October 01, 2019

October 01, 2019

ദോഹ : ദോഹയിലെ പ്രമുഖ വ്യവസായിയും സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ അഡ്വ. സി കെ മേനോന്‍ (70) ചെന്നൈ അപ്പോളോ ആശുപത്രിയില്‍ അന്തരിച്ചു. ഓ.ഐ.സി.സി ഗ്ലോബൽ പ്രസിഡന്റായിരുന്നു.ഖത്തര്‍ ആസ്ഥാനമായ  ബഹ്സാദ്  ഗ്രൂപ്പിന്റെ സ്ഥാപകനും  ചെയര്‍മാനുമാണ്.  പദ്മശ്രീ പുരസ്‌കാര ജേതാവാണ്. പ്രവാസി ഭാരതീയ സമ്മാന്‍, ഖത്തര്‍ ഭരണകൂടത്തിന്റെ ദോഹ ഇന്റര്‍ഫെയ്ത് ഡയലോഗ് പുരസ്‌കാരം, പി വി സാമി സ്മാരക പുരസ്‌കാരം തുടങ്ങി നിരവധി അംഗീകാരങ്ങള്‍ നേടി. മൃതദേഹം തൃശൂരിലെത്തിച്ച്  പിന്നീട് സംസ്‌കരിക്കും.അഡ്വ. സി.കെ മേനോന്റെ വേര്‍പാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.

ഭാര്യ: ജയശ്രീമേനോന്‍. മക്കള്‍: അഞ്ജന മേനോന്‍ (ദോഹ), ശ്രീരഞ്ജിനി മേനോന്‍ (യുകെ), ജയകൃഷ്ണന്‍ മേനോന്‍(എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ബഹ്സാദ് ഗ്രൂപ്പ്, ഖത്തര്‍)മരുമക്കള്‍: ഡോ. ആനന്ദ് (ദോഹ), ഡോ. റബീഷ് (യുകെ), ശില്‍പ (ദോഹ).

തൃശൂര്‍ പാട്ടുരായ്ക്കല്‍ ചേരില്‍ കാര്‍ത്ത്യായിനി അമ്മയുടെയും പുളിയങ്കോട്ട് നാരായണന്‍ നായരുടെയും മകനാണ്. തൃശൂര്‍ വിവേകോദയം, സിഎംഎസ് സ്‌കൂള്‍, സെന്റ് തോമസ് കോളേജ്, കേരളവര്‍മ കോളേജ് എന്നിവിടങ്ങളിലയയിരുന്നു വിദ്യാഭ്യാസം. ജബല്‍പൂര്‍ സര്‍വകാലാശാലയില്‍ നിന്ന് നിയമ ബിരുദവും നേടി. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിക്കൊണ്ടിരുന്ന ശ്രീരാമജയം ബസ് സര്‍വീസില്‍ അച്ഛന്റെ സഹായിയായി. 1974ല്‍ ബസ് സര്‍വീസ് നിര്‍ത്തി.

1975ല്‍ ഖത്തറില്‍ ജോലി ലഭിച്ചു. തുടര്‍ന്ന് സ്വന്തമായി ട്രാന്‍സ്‌പോര്‍ട് വ്യവസായത്തിലേക്ക് കടന്നു. പെട്രോളിയം ട്രേഡിങ്, പെട്രോള്‍ ടാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ്, സ്റ്റീല്‍ വ്യവസായം, ബേക്കറി എന്നിവ ഉള്‍പെടെ ബഹ്‌സാദ് ഗ്രൂപായി ഇതു വളര്‍ന്നു. ഇപ്പോള്‍ 13 വിദേശരാജ്യങ്ങളിലായി ബിസിനസ് സംരംഭങ്ങളുണ്ട്. മുവായിരത്തില്‍ പരം മലയാളികള്‍ ബഹ്‌സാദ് ഗ്രൂപില്‍ ജോലി ചെയ്യുന്നു. ജീവകാരുണ്യ, സാമൂഹ്യസേവന മേഖലകളില്‍ ഏറെ പ്രശസ്തനാണ്. 2006ല്‍ കേന്ദ്ര സര്‍ക്കാര്‍ ഭാരതീയ പ്രവാസി പുരസ്‌കാരവും 2007ല്‍ പത്മശ്രീയും നല്‍കി ആദരിച്ചു. മുഖ്യമന്ത്രി ചെയര്‍മാനായ നോര്‍ക്കയുടെ വൈസ് ചെയര്‍മാനായിരുന്നു. പത്ത് വർഷമായി അദ്ദേഹം ഈ പദവി വഹിച്ചുവരികയായിരുന്നു.


Latest Related News