Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നീറ്റ് പ്രവേശന പരീക്ഷക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് ഖത്തറിലെ ഇന്ത്യൻ എംബസിയെ സമീപിക്കാം,വിശദ വിവരങ്ങൾ

April 10, 2022

April 10, 2022

ദോഹ : നീറ്റ്(NEET) പ്രവേശന പരീക്ഷയെഴുതുന്ന ഖത്തറിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള എൻ.ആർ.ഐ സർട്ടിഫിക്കറ്റിന് ഇന്ത്യൻ എംബസിയിൽ നേരിട്ടെത്താമെന്ന് എംബസി അധികൃതർ അറിയിച്ചു.ഇതിന് ഓൺലൈനായി മുൻ‌കൂർ അപ്പോയിന്റ്മെന്റ് ആവശ്യമില്ല.എല്ലാ ദിവസവും ഉച്ചക്ക് 12.30 മുതൽ ഒരു മണിവരെയാണ് ഇതിനായി അനുവദിച്ച സമയം.

ആവശ്യമായ രേഖകൾ :

1- ഒറിജിനൽ പാസ്പോർട്ട്

2- ഖത്തർ ഐഡി 

(രണ്ടിന്റെയും പകർപ്പുകളും കരുതണം)

3- കുട്ടിയെ സ്പോൺസർ ചെയ്തിരിക്കുന്ന രക്ഷിതാവിന്റെ പാസ്പോർട്ട്,ഖത്തർ ഐഡി കാർഡ് കാർഡ്.

4- അപേക്ഷിക്കുന്ന വിദ്യാർത്ഥിയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ.

ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അപേക്ഷ എംബസിയിൽ നിന്ന് തന്നെ നേരിട്ട് പൂരിപ്പിച്ചു നൽകുകയോ ഇന്ത്യൻ എംബസിയുടെ വെബ്‌സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുകയോ ആവാം.

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News