Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഖത്തറിന് സ്വർണനേട്ടം,ബർഷിം ലോകകിരീടം ചൂടുന്നത് മൂന്നാം തവണ

July 19, 2022

July 19, 2022

അൻവർ പാലേരി  
ദോഹ : ഒറിഗോണിലെ യൂജിനിൽ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ് പുരുഷന്മാരുടെ ഹൈജമ്പിൽ ഖത്തറിന്റെ  മുതാസ് എസ്സ ബർഷിമിന് സ്വർണ നേട്ടം 7 അടി, 7 മുക്കാൽ ഇഞ്ച് ഉയരത്തിലാണ് ബർഷിം ലോക അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലെ തന്റെ മൂന്നാമത്തെ സ്വർണം സ്വന്തമാക്കിയത്.

2017ൽ ലണ്ടനിലും 2019ൽ ദോഹയിലും നടന്ന അത്‌ലറ്റിക് മേളയിൽ ബർഷിം സ്വർണം ചൂടിയിരുന്നു. 2020ലെ സമ്മർ ഒളിമ്പിക്സിൽ മറ്റൊരു താരവുമായി ബർഷിം സ്വർണം പങ്കിടുകയും ചെയ്തിരുന്നു.ഇറ്റാലിയൻ അത്‌ലറ്റ് ജിയാൻമാർക്കോ തംബെരിക്കൊപ്പമാണ്  ടോക്കിയോ ഒളിമ്പിക്‌സിൽ അദ്ദേഹം  സ്വർണം പങ്കിട്ടത്.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News