Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
പ്രാർത്ഥനാ ആപ്പുകൾ വഴി മുസ്‌ലിംകളുടെ വിവരങ്ങൾ അമേരിക്കൻ സൈന്യം ചോർത്തുന്നതായി റിപ്പോർട്ട്

November 18, 2020

November 18, 2020

ദോഹ: ലോകത്ത്‌ മുസ്ലിംകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ നിന്നും അമേരിക്കൻ സൈന്യം വിവരം ചോർത്തുന്നതായി റിപ്പോർട്ട്.. ഇത്തരം ആപ്പുകൾ തയാറാക്കുന്ന കമ്പനികളിൽ നിന്നും അമേരിക്കൻ സൈന്യം  ഡാറ്റ വിലക്കുവാങ്ങുന്നതായാണ് ഒരു പ്രമുഖ ടെക്നോളജി വെബ്സൈറ്റിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. അൽ ജസീറയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പ്രധാനമായും രണ്ട് ആപ്പുകളിൽ നിന്നാണ് വിവരം ശേഖരിക്കുന്നത്: ലോകത്താകമാനം 98 ദശലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്യ്തിട്ടുള്ള മുസ്ലീം പ്രാര്‍ഥന, ഖുര്‍ആന്‍ ആപ്പായ മുസ്ലിം പ്രോ, അതുപോലെ മുസ്ലീം ഡേറ്റിംഗ് ആപ്പായ മുസ്ലിം മിംഗിൾ എന്നിവയിൽ നിന്നാണ് വിവരങ്ങൾ ചോർത്തുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

അമേരിക്കൻ സൈന്യത്തിന് കീഴിലുള്ള ഭീകരവിരുദ്ധ വിഭാഗം ആണ് ഡാറ്റ വാങ്ങിയത്.

വ്യക്തിപരമായ വിവരങ്ങളും ആളുകൾ സന്ദർശിക്കുന്ന സ്ഥലങ്ങളുമാണ് ചില കമ്പനികൾ ഈ ആപ്പുകളിൽ നിന്നും ചോർത്തി അമേരിക്കക്ക് വിൽക്കുന്നതെന്ന് ഓണ്‍ലൈന്‍ മാസികയായ മദര്‍ബോര്‍ഡ് റിപ്പോർട്ട് ചെയ്തു.

വാര്‍ത്ത സ്ഥിരീകരിച്ച യു.എസ് സൈന്യം വിദേശ രാജ്യങ്ങളിലെ ഓപ്പറേഷന് വേണ്ടിയാണ് വിവര ശേഖരണം നടത്തുന്നതെന്നും എല്ലാ നിയമങ്ങളും പിന്തുടരുന്നുണ്ടെന്നും പറഞ്ഞു.

ലോകത്ത്‌ ഒമ്പതര കോടി പ്രാവശ്യം ഡൌൺ ലോഡ് ചെയ്ത ആപ്പ് ആണ് മുസ്ലിം പ്രൊ. നമസ്കാര സമയം, കഅബയുടെ ദിശ, ഖുർആൻ പാരായണം എന്നിവ ഈ ആപ്പ് നൽകുന്നു.

ഇത്തരം ആപ്പുകളിലൂടെ അമേരിക്കയിൽ 25 ദശ ലക്ഷം ആളുകളെ പിന്തുടരുന്നതായും യൂറോപ്പ്, ലാറ്റിൻ അമേരിക്ക, ഏഷ്യ എന്നീ മേഖലകളിൽ 40 ദശ ലക്ഷം പേരെ പിന്തുടരുന്നതായും റിപ്പോർട്ട് പറയുന്നു.

അതേസമയം അമേരിക്കൻ സൈന്യത്തിന്റെ നടപടിയെ അമേരിക്കയിലെ സെനറ്റർ ഇല്ഹാൻ ഒമർ അപലപിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക.


Latest Related News