Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലേക്ക് തിരിച്ചുപോകുന്നവർക്കുള്ള മുഖൈനിസ് ബുക്കിങ് കരിഞ്ചന്തയിൽ,പണം കൊയ്യുന്നത് കേരളത്തിലെ ഇടനിലക്കാർ

September 29, 2021

September 29, 2021

അൻവർ പാലേരി 

ദോഹ : കോവിഡിനെ തുടർന്ന് നാട്ടിൽ കുടുങ്ങിയ പ്രവാസികളുടെ ദുരവസ്ഥ ചൂഷണം ചെയ്ത് കേരളത്തിലെ ചില ട്രാവൽ ഏജൻസികളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ തീവെട്ടിക്കൊള്ള കൊള്ള നടത്തി വൻ തോതിൽ പണം കൊയ്യുന്നു.കോഴിക്കോട്ടെയും കണ്ണൂരിലെയും ചെറുകിട ട്രാവൽ ഏജൻസികളാണ് അവസരം മുതലാക്കി ഇത്തരത്തിൽ പ്രവാസികളെ ചൂഷണം ചെയ്യുന്നത്.നിലവിൽ നാട്ടിൽ നിന്നും രണ്ടു ഡോസ് വാക്സിനെടുത്ത് ഖത്തറിൽ തിരിച്ചെത്തുന്നവർക്ക് പത്തുദിവസത്തെ ഹോട്ടൽ കൊറന്റൈനാണ് നിഷ്കർഷിച്ചിരിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പല പ്രവാസികളും താരതമ്യേന ചെലവ് കുറഞ്ഞ മുഖൈനിസ് കൊറന്റൈൻ സംവിധാനം ഉപയോഗിക്കുന്ന  സാഹചര്യത്തിലാണ് ഇവരെ വൻതോതിൽ കൊള്ള ചെയ്ത് കേരളത്തിലെ ഇടനിലക്കാർ പണം തട്ടുന്നത്.

പത്തുദിവസത്തെ മുഖൈനിസ് കൊറന്റൈന് 1350 റിയാൽ(ഇന്ത്യൻ രൂപ 30,000 ത്തിൽ താഴെ)  മാത്രമാണ് അംഗീകൃത നിരക്കെന്നിരിക്കെ,80,000 രൂപ വരെയാണ് ടിക്കറ്റ് ഉൾപെടെയുള്ള പാക്കേജിനായി ഇത്തരക്കാർ ഈടാക്കുന്നത്. ബജറ്റ് എയർലൈനുകൾ വൺവേ ടിക്കറ്റ് നിരക്ക് ഇനത്തിൽ ഖത്തറിലേക്ക് 22,000 രൂപവരെയാണ് നിലവിൽ ഈടാക്കുന്നത്.ഇതെല്ലാം ഉൾപ്പെടുത്തി പരമാവധി 52,000 രൂപയാണ് പത്തു ദിവസത്തെ മുഖൈനിസ് കൊറന്റൈൻ ഉൾപ്പെടെയുള്ള നിരക്ക്.അതേസമയം,75,000 മുതൽ 80,000 വരെ വാങ്ങിയാണ് പല ട്രാവൽ ഏജൻസികളും പ്രവാസികളെ വഞ്ചിക്കുന്നത്.

"1350 ഖത്തർ റിയാലിന് തുല്യമായ ഇന്ത്യൻ രൂപ മാത്രമാണ്  മുഖൈനിസ് ബുക്കിങ്ങിനായി ഞങ്ങൾ യാത്രക്കാരിൽ നിന്ന് ഈടാക്കുന്നത്.ടിക്കറ്റ് നിരക്ക് വേറെ കാണണം.നിലവിൽ നവംബർ 15 വരെ മുഖൈനിസ് ബുക്കിങ് ലഭ്യമല്ല.അതേസമയം,കരിഞ്ചന്തയിൽ ഇഷ്ടം പോലെ കിട്ടാനുണ്ട്.75,000 രൂപക്ക് മുകളിലാണ് ഇത്തരക്കാർ ഇതിനായി വാങ്ങുന്നത്. ഞങ്ങൾ അത്തരം ഇടപാടുകൾ നടത്തുന്നില്ല...."  കോഴിക്കോട്ടെ അക്ബർ ട്രാവൽസുമായി ബന്ധപ്പെട്ട വൃത്തങ്ങൾ 'ന്യൂസ്‌റൂ'മിനോട് പറഞ്ഞു.

കോഴിക്കോട്ടു തന്നെയുള്ള അൽ ഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസുമായി ബന്ധപ്പെട്ടപ്പോഴും മറുപടി ഇതുതന്നെയായിരുന്നു.

"പെട്ടെന്ന് തിരിച്ചു പോകാനുള്ള പലരും ഇത്തരം കരിഞ്ചന്തക്കാരുടെ നമ്പർ ചോദിക്കാറുണ്ട്.ഞങ്ങൾ കൊടുക്കാറില്ല.ഇത്തരം കൊള്ളയ്ക്ക് കൂട്ടുനിൽക്കാൻ ഞങ്ങൾക്കാവില്ല..ഒരു കുടുംബത്തിലെ രണ്ടോ മൂന്നോ അംഗങ്ങൾ ഇത്തരത്തിൽ കരിഞ്ചന്തയിൽ ബുക്ക് ചെയ്തു പോകുമ്പോൾ പതിനായിരങ്ങളാണ് ഈ പാവങ്ങൾക്ക് നഷ്ടമാകുന്നത് ..." അൽ ഹിന്ദ് ട്രാവൽസിലെ ബുക്കിങ് ജീവനക്കാരൻ പറഞ്ഞു.

ഇതിനിടെ,നാട്ടിൽ നിന്നും പത്തുദിവസത്തെ കൊറന്റൈൻ ബുക്ക് ചെയ്തു വരുന്ന നിരവധി പേരെ രണ്ടു ദിവസത്തിനു ശേഷം നടത്തുന്ന പരിശോധനകളിൽ കോവിഡ് നെഗറ്റിവ് ആണെന്ന് കണ്ടാൽ പുറത്തേക്ക് പോകാൻ അനുവദിക്കുന്നുണ്ട്. ഇവരുടെ ബാക്കിയുള്ള തുക ബാങ്ക് അക്കൗണ്ട് വഴി തിരിച്ചു കിട്ടുമെന്നാണ് അറിയിക്കുന്നതെങ്കിലും പലർക്കും ഈ തുക ഇനിയും തിരിച്ചുകിട്ടിയിട്ടില്ല.ആവശ്യക്കാരുടെ തിരക്ക് വർധിച്ചതാണ് തുക തിരികെ ലഭിക്കാൻ കൂടുതൽ സമയം ആവശ്യമായി വരുന്നതെന്നാണ് ഇത് സംബന്ധമായി അധികൃതർ നൽകുന്ന വിശദീകരണം.

 


Latest Related News