Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹ അൽ റയ്യാനിൽ ഭക്ഷ്യനിയമം ലംഘിച്ച ഇന്ത്യൻ റെസ്റ്റോറന്റ് അടപ്പിച്ചു

August 15, 2022

August 15, 2022

ദോഹ:ഭക്ഷ്യനിയമം ലംഘിച്ച ദോഹയിലെ ഇന്ത്യൻ റെസ്റ്റോറന്റിനെതിരെ നടപടി.  ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഭക്ഷണം വിറ്റതിനാണ് അൽ-റയ്യാൻ സോൺ 53 ലെ ചെന്നൈ തലപ്പക്കട്ടി റെസ്റ്റോറന്റ് ഓഗസ്റ്റ് 14 മുതൽ 

 7 ദിവസത്തേക്ക് അടച്ചുപൂട്ടാൻ അൽ റയ്യാൻ മുനിസിപ്പാലിറ്റി ഉത്തരവിട്ടത്.

ഭക്ഷ്യനിയന്ത്രണം സംബന്ധിച്ച 1990-ലെ 8-ാം നമ്പർ നിയമം ലംഘിച്ചതായി പരിശോധനയിൽ കണ്ടെത്തിയതായി അധികൃതർ വ്യക്തമാക്കി.

അടച്ചുപൂട്ടൽ കാലയളവിൽ, അടച്ച കട തുറക്കാനോ എന്തെങ്കിലും പ്രവർത്തനമോ അറ്റകുറ്റപ്പണികളോ നടത്താൻ പാടില്ലെന്നും  അത്തരം നടപടികൾ  ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നും  മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്നലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News