Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ സാമ്പത്തിക ഫോറത്തിൽ മുകേഷ് അംബാനിയും റ്റാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരനും പങ്കെടുക്കും

June 21, 2021

June 21, 2021

ദോഹ: തിങ്കളാഴ്ച ആരംഭിക്കുന്ന ഖത്തര്‍ സാമ്പത്തിക ഫോറത്തിൽ ഇന്ത്യയില്‍നിന്നും മുകേഷ് അംബാനിയും റ്റാറ്റ സണ്‍സ് ചെയര്‍മാന്‍ നടരാജന്‍ ചന്ദ്രശേഖരനും പങ്കെടുക്കും.മൂന്നു ദിവസമായി നടക്കുന്ന ഫോറം സെഷനുകളില്‍ 2000ലധികം പ്രതിനിധികളാണ് സംബന്ധിക്കുന്നത്. ഗവണ്‍മെന്റ് ലീഡേഴ്‌സ്, ചീഫ് എക്‌സിക്യുട്ടീവ്‌സ്, ഇകണോമിക്സ്. ഫിനാന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ്, ടെക്‌നോളജി, എനര്‍ജി, എജുക്കേഷന്‍, സ്‌പോര്‍ട്‌സ്, കാലാവസ്ഥ തുടങ്ങിയ മേഖലകളിലെ ആസൂത്രകരും സ്വാധീനം ചെലുത്താവുന്ന വ്യക്തിത്വങ്ങളും ഫോറത്തിൽ സംബന്ധിക്കും. വിര്‍ച്വലായിനടക്കുന്ന ഫോറം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഉദ്ഘാടനം ചെയ്യും.

21, 22, 23 തിയതികളിലാണ് ഫോറം നടക്കുന്നത്. ബ്ലൂംബര്‍ഗാണ് പ്രായോജകര്‍. ഉദ്ഘാടന സംഗമത്തില്‍ ഘാന പ്രസിഡന്റ്, ഗ്രേറ്റ് ബ്രിട്ടന്‍-നോര്‍തേന്‍ അയര്‍ലണ്ട് പ്രധാനമന്ത്രി, റുവാണ്ട പ്രസിഡന്റ്, സൗത്ത് ആഫ്രിക്കന്‍ പ്രസിഡന്റ്, സെനഗല്‍ പ്രസിഡന്റ്, അര്‍മേനിയന്‍ പ്രസിഡന്റ് തുടങ്ങിയ ലോകനേതാക്കള്‍ സംബന്ധിക്കും.

ബ്ലൂംബര്‍ഗ് ചാനലില്‍ ഫോറം ചര്‍ച്ചകളുടെ തത്സമയം സംപ്രേഷണം കാണാനാകും.


Latest Related News