Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ദോഹയിലെ അൽ ഗാനിം ബസ് സ്റ്റേഷൻ അടച്ചുപൂട്ടുന്നു

May 23, 2022

May 23, 2022

ദോഹ : അൽ ഗാനിം ബസ് സ്റ്റേഷൻ 2022 ജൂൺ 15 മുതൽ അടച്ചുപൂട്ടുമെന്ന് കർവ അറിയിച്ചു.മൊവാസലാത്തിന് കീഴിൽ  പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി പുതിയ ബസ് സ്റ്റേഷനുകൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് അൽ ഗാനിം ബസ് സ്റ്റേഷൻ സ്ഥിരമായി അടച്ചു പൂട്ടുന്നത്.

പഴയ റൂട്ടുകൾ ഘട്ടം ഘട്ടമായി ഒഴിവാക്കി 2022 മെയ് 29 മുതൽ പുതിയ റൂട്ടുകളിലേക്ക് സർവീസുകൾ തുടങ്ങാനാണ് തീരുമാനം.

പുതിയ ബസ് റൂട്ടുകളെ കുറിച്ച് മനസിലാക്കുന്നതിന് കർവ ബസ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് അതനുസരിച്ച് യാത്ര ക്രമീകരിക്കണമെന്നും കർവ ട്വിറ്റർ വഴി യാത്രക്കാരോട് അഭ്യർത്ഥിച്ചു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News