Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ അതീവ ജാഗ്രത,പള്ളികൾ ചൊവ്വാഴ്ച മുതൽ അടക്കും 

March 17, 2020

March 17, 2020

ദോഹ : കൂടുതൽ പേരിൽ കോവിഡ് 19 സ്ഥിരീകരിച്ചതോടെ രാജ്യത്തെ എല്ലാ മുസ്‌ലിം പള്ളികളും അടച്ചിടുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ന് ളുഹർ നിസ്കാരത്തിന് ശേഷമായിരിക്കും പള്ളികൾ അടക്കുക. പ്രാർത്ഥനക്കെത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ പള്ളികളിൽ നിരോധനം തുടരും.

വിശ്വാസികളുടെ ജീവിത സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തണമെന്ന ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മതകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പകർച്ചവ്യാധി പടരാതിരിക്കാൻ ആളുകൾ കൂടിച്ചേരുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്ന പൊതുജനാരോഗ്യമന്ത്രാലയത്തിന്റെ അഭ്യർത്ഥന പരിഗണിച്ച്  ഫത്‍വ കമ്മറ്റി പള്ളികൾ അടച്ചിടാൻ മതകാര്യമന്ത്രാലയത്തോട് നിർദേശിക്കുകയായിരുന്നു.. അതേസമയം,അഞ്ചു നേരവും പള്ളികളിൽ ബാങ്ക് വിളിക്കും.കോവിഡ് വ്യാപനം അവസാനിക്കുന്ന മുറയ്ക്ക് പള്ളികൾ വീണ്ടും തുറക്കുമെന്നും മതകാര്യ മന്ത്രാലയം അറിയിച്ചു.   
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന നമ്പറിലേക്ക് സന്ദേശം അയക്കുക.


Latest Related News