Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിമർശകരുടെ വായടപ്പിച്ച മറുപടി,ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാൻ മാപ്പു പറയണമെന്ന് 'ഡെയിലി മെയിൽ'

November 21, 2022

November 21, 2022

അൻവർ പാലേരി 

ദോഹ : 2022 ലെ ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുത്തത് മുതൽ ഖത്തറിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പാരമ്പരതന്നെ ചില പാശ്ചാത്യൻ മാധ്യമങ്ങൾ നാളിതുവരെ അഴിച്ചുവിട്ടിരുന്നു.എന്നാൽ ആരോപണങ്ങളെ രണ്ടായി തരംതിരിച്ചു കൃത്യമായി പ്രതികരിക്കാൻ തന്നെ ഖത്തർ തയാറായി.ഇതിൽ ഏറ്റവും പ്രധാനം ഖത്തറിലെ വിദേശികളായ കുടിയേറ്റ തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങളും മനിഷ്യവകാശ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു.ഇതര ലൈംഗിക ആഭിമുഖ്യമുള്ള സ്വവർഗരതിക്കാർ ഉൾപ്പെടെയുള്ളവരുടെ അവകാശങ്ങൾ വരെ ഉന്നയിച്ചാണ് പലരും ഖത്തറിനെതിരെ വിരൽചൂണ്ടിയത്.

ഇതിൽ വിദേശതൊഴിലാളികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാനും പരിഹാരം കണ്ടെത്താനുമുള്ള ശ്രമങ്ങൾ ലോകകപ്പിന് ആതിഥേയത്വം ലഭിച്ച 2010 മുതൽ തന്നെ ഖത്തർ തുടങ്ങിവെച്ചിരുന്നു.ഖഫാലാ മാറ്റം,മിനിമം വേതനം,വേതന സുരക്ഷ,തൊഴിലാളികളുടെ താമസ സൗകര്യം എന്നിവയിലെല്ലാം സമൂലമായ പരിഷ്കരണങ്ങൾ വരുത്തിയാണ് ഖത്തർ ഇത്തരം വിമർശനങ്ങൾക്ക് മറുപടി നൽകിയത്.അന്താരഷ്ട്ര തൊഴിലാളി സംഘടന(WTO) ഉൾപ്പെടെയുള്ള മനുഷ്യാവകാശ,തൊഴിൽ സംഘടനകളുടെ കാര്യാലയങ്ങൾ ഖത്തറിൽ ആരംഭിച്ച് ഈ മേഖലയിലെ പ്രശ്നങ്ങൾ നിരീക്ഷിക്കാനും നിർദേശങ്ങൾ നൽകാനും ചുമതലപ്പെടുത്തിയതും ശ്രദ്ധേയമായ ചുവടുവെപ്പായിരുന്നു.

അതേസമയം,ഒട്ടും അടിസ്ഥാനമില്ലാത്ത,വംശീയ വിദ്വേഷം വമിക്കുന്ന ആരോപണങ്ങൾക്കെല്ലാം 'ഖത്തർ ലോകകപ്പ് വേദിയിൽ തന്നെ ഞങ്ങൾ മറുപടി നൽകും'എന്ന കൃത്യമായ മറുപടിയാണ് ഖത്തർ നൽകിയത്.ഇത് അക്ഷരാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നതാണ് കഴിഞ്ഞ ദിവസം അൽഖോറിലെ ലോകകപ്പ് ഉൽഘാടന വേദിയിൽ നാം കണ്ടത്.

ലോകത്തെ കറുത്ത വർഗക്കാരുടെ വിമോചകനായ നെൽസൺ മണ്ടേലയെ അഭ്രപാളിയിൽ അവിസ്മരണീയമാക്കിയ കറുത്ത വർഗക്കാരനായ ഹോളിവുഡ് നടൻ മോർഗൻ ഫ്രീമാൻ അവതാരകനായി എത്തിയ പരിപാടിയിൽ അരയ്ക്കു താഴെ ചലനമില്ലാത്ത ഇരുപതുകാരനായ  ഗാനീം അൽ മുഫ്‌താഹാഹ് കൂടി എത്തിയത്  ഒറ്റ നിമിഷം കൊണ്ട് ലോകത്തിന്‍റെയാകെ ശ്രദ്ധ നേടി. വംശവെറിക്ക്, മതഭ്രാന്തിന്, യൂറോപ്പിന്‍റെ എതിർപ്പിന്, പരിഹാസങ്ങൾക്ക് കറുത്ത പാശ്ചാത്യൻ മോർഗൻ ഫ്രീമാനേയും വെളുത്ത പൗരസ്ത്യൻ ഗാനിം അൽ മുഫ്താഹിനേയും വേദിയിലിരുത്തി ഖത്തർ നൽകിയ സന്ദേശം അത്രയ്ക്ക് മഹത്തരമായിരുന്നു.വിശുദ്ധ ഖുർആനിൽ
സൂറത്തുൽ ഹുജുറാത്തിലെ 'അല്ലയോ മനുഷ്യരെ, ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാത്രെ നാം നിങ്ങളെ സൃഷ്ടിച്ചിട്ടുള്ളത്.നിങ്ങളെ സമുദായങ്ങളും ഗോത്രങ്ങളും ആക്കി തരംതിരിച്ചത് പരസ്പരം തിരിച്ചറിയുന്നതിന് വേണ്ടിയാണ്' എന്നർത്ഥം വരുന്ന ഭാഗം ഗാനിം അൽ മുഫ്താഹ് ചൊല്ലിക്കേൾപ്പിച്ചത് ശ്വാസമടക്കി പിടിച്ചാണ് ലോകം ശ്രവിച്ചത്.

വിഭിന്ന ലംഗികസമൂഹത്തിന്റെ അവകാശങ്ങൾ ചൂണ്ടിക്കാട്ടിയുള്ള വിമർശനങ്ങൾക്കും ഉൽഘാടന വേദിയിൽ ഖത്തർ കൃത്യമായ മറുപടി നൽകി.

ലോകം മുഴുവൻ ആരാധകരുള്ള പ്രമുഖ ദക്ഷിണ കൊറിയൻ ബാൻഡായ ബിടിഎസിലെ അംഗവും  ജംഗ്‌കുക്കിന്റെ സാന്നിധ്യം കൊണ്ട് ഇത്തരം ആരോപണങ്ങൾക്കും ഖത്തർ മറുപടി നൽകി. കുക്കിന്റെ ഡ്രീമേഴ്സ് എന്ന സംഗീത വീഡിയോയുടെ തത്സമയ അവതരണവും ഉദ്ഘാടനത്തിനോടനുബന്ധിച്ച് നടന്നു. പ്രശസ്ത ബ്രിട്ടീഷ് ഗായകൻ റോബ് വില്ല്യംസ്, കനേഡിയൻ ഗായിക നോറ ഫത്തേഹി എന്നിവരും ചടങ്ങിന് കൊഴുപ്പേകി.

ഇതിനു പിന്നാലെയാണ് ഡെയിലി മെയിൽ ഉൾപെടെ ഖത്തർ ലോകകപ്പിനെതിരായ ദുഷ്പ്രചാരണങ്ങളിൽ മുന്നിൽ നിന്ന ചില മാധ്യമങ്ങൾ മോർഗൻ ഫ്രീമാനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയത്.ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ മോർഗൻ ഫ്രീമാൻ കടുത്ത വിമർശനത്തിന് വിധേയനായതായാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്.അന്താരാഷ്‌ട്ര പ്രശസ്തനായ നടൻ അമേരിക്കയിലെ പ്രശസ്തനായ പൗരാവകാശ പ്രവർത്തകനാണെന്നും സ്വവർഗ്ഗ വിവാഹത്തെ പിന്തുണയ്ക്കുന്ന കാമ്പെയ്‌നുകൾക്ക് നേതൃത്വം നൽകുകയും വിദ്യാഭ്യാസത്തിൽ സമത്വം പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ച വ്യക്തിയാണെന്നും പത്രം പറയുന്നു.ഇങ്ങനെയൊരാൾ ഖത്തർ ലോകകപ്പിന്റെ ഉത്ഘാടന ചടങ്ങിൽ പങ്കെടുത്തതിന് മാപ്പ് പറയണമെന്നാണ് പത്രം ആവശ്യപ്പെടുന്നത്.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/FIrAwQZT29aGSsExw8Oea6 എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News