Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അടുത്ത ഷെഡ്യുളിൽ ദോഹയിൽ നിന്ന് ഇന്ത്യയിലേക്ക് കൂടുതൽ വിമാനങ്ങൾ,രണ്ടു സർവീസുകൾ കേരളത്തിലേക്കെന്നും അംബാസിഡർ

May 10, 2020

May 10, 2020

ദോഹ: ഖത്തറിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് അടുത്ത ഘട്ടത്തിൽ കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാവുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ പി കുമരന്‍ അറിയിച്ചു. മെയ് 15ന് ആരംഭിക്കുന്ന രണ്ടാം ഘട്ട ഷെഡ്യുളിൽ നാലോ അഞ്ചോ വിമാനങ്ങള്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അംബാഡര്‍ പറഞ്ഞു. ഇതില്‍ രണ്ട് വിമാനങ്ങള്‍ കേരളത്തിലേക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.ശനിയാഴ്ച ആദ്യസംഘത്തെ കൊച്ചിയിലേക്ക് അയക്കുന്നതുമായി ബന്ധപ്പെട്ട് ദോഹ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ അദ്ദേഹം മാധ്യമങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്.

ഗര്‍ഭിണികള്‍, അടിയന്തര ചികില്‍സ ആവശ്യമുള്ള രോഗികള്‍ തുടങ്ങിയവര്‍ക്കാണ് യാത്രക്കാരില്‍ മുന്‍ഗണന നല്‍കുന്നത്. നാട്ടിലേക്കു മടങ്ങാനായി 44,000 പേര്‍ ഇതിനകം എംബസിയില്‍ രജിസ്റ്റര്‍ ചെയ്തതായി അംബാസഡര്‍ പറഞ്ഞു. രജിസ്‌ട്രേഷന്‍ ഇപ്പോഴും തുടരുകയാണ്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് അര്‍ഹരായവരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടിയള്ള നടപടി ക്രമങ്ങൾക്കായാണ് ഇടയ്ക്ക് രജിസ്‌ട്രേഷന്‍ നിര്‍ത്തിവയ്ക്കുന്നതെന്ന് അംബാസഡര്‍ വിശദീകരിച്ചു.

വിവിധ നിയമലംഘനങ്ങൾ തുടർന്ന് നാടുകടത്താനായി വിധിക്കപ്പെട്ട 200 പേരും അമീറിന്റെ പൊതുമാപ്പില്‍ മോചിതരായ 70പേരും ഇന്ത്യയിലേക്ക് മടങ്ങേണ്ടതുണ്ട്.. വരും ദിവസങ്ങളില്‍ അവര്‍ക്ക് പോകാനുള്ള സൗകര്യമൊരുക്കുമെന്നും അംബാസഡര്‍ അറിയിച്ചു. നാട്ടിലേക്ക് മടങ്ങാനുള്ള ഗാർഹിക ജോലിക്കാരിൽ ഭൂരിഭാഗവും ആന്ധ്ര,തെലുങ്കാന സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്.ഈ സംസ്ഥാനങ്ങൾക്കുള്ള സർവീസുകൾ ഷെഡ്യുൾ ചെയ്യുന്നതോടെ ഇവരെയും നാട്ടിലേക്കയക്കുമെന്നും അംബാസിഡർ വ്യക്തമാക്കി. 
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി അയക്കുക.


Latest Related News