Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മൊഗ്രാൽ മൊഴികൾ ഖത്തറിൽ പ്രകാശനം ചെയ്തു

December 27, 2021

December 27, 2021

ദോഹ: വാമൊഴികൾ  നന്മകൾ നിറഞ്ഞ  ഹൃദയങ്ങളുടെ ഭാഷയും വരമൊഴികൾ കൃത്രിമത്വം കലർന്ന ഭാഷയുമാണെന്ന്
എഴുത്തുകാരിയും ചെറുകാട് അവാർഡ് ജേതാവുമായ ഷീല ടോമി. വാമൊഴികളിലൂടെയാണ് നമ്മുടെ സൗഹൃദങ്ങളും പ്രണയ സങ്കൽപങ്ങളും വികാര വിചാരങ്ങളും രൂപപ്പെടുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഖന്ന അബ്ദുല്ല കുഞ്ഞി എഴുതിയ മൊഗ്രാൽ മൊഴികൾ എന്ന പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അവർ. ഡോ. സാബു കെ. സി പുസ്തകം ഏറ്റുവാങ്ങി. വടക്കൻ മൊഴിപ്പെരുമ എന്ന പേരിൽ ഖത്തർ  മഞ്ചേശ്വരം മണ്ഡലം കെഎം.സി.സി സംഘടിപ്പിച്ച പരിപാടി സംസ്ഥാന പ്രസിഡൻ്റ് എസ്.എ.എം ബഷീർ ഉൽഘാടനം ചെയ്തു. റിട്ട. പഞ്ചായത്ത് വകുപ്പ് അസി ഡയറക്ടറും ഭാഷാ ഗവേഷകനായ നിസാർ പെർവാഡ് ഭാഷാ വൈവവിധ്യങ്ങളും കാസർക്കോടൻ മലയാളവും എന്ന വിഷയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡൻ്റ് റസാഖ് കല്ലട്ടി അധ്യക്ഷത വഹിച്ചു.

വിഷയത്തെ ആസ്പദമാക്കി നടന്ന ചർച്ചയിൽ ഹുസ്സൈൻ കടന്നമണ്ണ, സി ആർ മനോജ്, പ്രദോഷ്, പ്രമോദ്, ഒ എം അബ്ബാസ്,സുനിൽ പെരുമ്പാവൂർ എന്നിവർ പങ്കെടുത്തു. കോയ കോടങ്ങാട് മോഡറേറ്ററായിരുന്നു.

ചടങ്ങിൽ ഖത്തർ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയർമാൻ എം പി ഷാഫി ഹജി, സംസ്ഥാന ജ.സെക്രട്ടറി അസീസ് നരിക്കുനി,വൈസ് പ്രസിഡൻ്റ് ഒ എ കരീം, സെക്രട്ടറി മുസ്തഫ എലത്തൂർ,മൂട്ടം മഹ്മൂദ് കാസറഗോഡ് ജില്ലാ സെക്രട്ടറി സാദിഖ് പാക്യാര, കെ.എസ് മുഹമ്മദ്,മൊയ്തീൻ ആദൂർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. കെ.ബി മുഹമ്മദ് ബായാർ സ്വാഗതവും ശുക്കൂർ മണിയമ്പാറ നന്ദിയും പറഞ്ഞു.


Latest Related News