Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഡാഫ്‌ന പ്രദേശത്ത് സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തി (ചിത്രങ്ങള്‍)

April 01, 2021

April 01, 2021

ദോഹ: ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സിലെ ഓപ്പറേഷന്‍സ് വിഭാഗം മോക്ക് ഡ്രില്‍ നടത്തി. ഡാഫ്‌ന പ്രദേശത്തെ സാംസ്‌കാരിക, കായിക മന്ത്രാലയത്തിന്റെ (എം.സി.എസ്) കെട്ടിടത്തിലാണ് ബുധനാഴ്ച മോക്ക് ഡ്രില്‍ നടത്തിയത്. കെട്ടിടം ഒഴിപ്പിക്കുന്നതിന്റെ മോക്ക് ഡ്രില്ലാണ് നടത്തിയത്. 

എം.സി.എസ്സിലെ ജീവനക്കാര്‍ക്ക് അടിയന്തിര സാഹചര്യങ്ങളില്‍ കെട്ടിടം ഒഴിപ്പിക്കുന്നതിനുള്ള പരിശീലനം നല്‍കുന്നതിനായാണ് മോക്ക് ഡ്രില്‍ നടത്തിയത്. വിവിധ സര്‍ക്കാര്‍, സര്‍ക്കാര്‍-ഇതര സ്ഥാപനങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പരിശീലനം നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 

തീപിടിത്തം ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ജീവനക്കാരെ പരിശീലിപ്പിക്കുക, സുരക്ഷാ നടപടികളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക, നിയുക്ത ജോലികള്‍ ചെയ്യാനുള്ള വകുപ്പിലെ ഉദ്യോഗസ്ഥരുടെ സന്നദ്ധത ഉറപ്പുവരുത്തുക എന്നിവയും മോക്ക് ഡ്രില്ലിന്റെ ലക്ഷ്യങ്ങളാണെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

കെട്ടിടത്തില്‍ അലാറം മണി മുഴങ്ങിയതോടെയാണ് മോക്ക് ഡ്രില്‍ ആരംഭിച്ചത്. മണി മുഴങ്ങിയ ഉടനെ വിവരം സിവില്‍ ഡിഫന്‍സിനെ അറിയിച്ചു. ഉടന്‍ തന്നെ വാദി അല്‍ സെയില്‍ സിവില്‍ ഡിഫന്‍സ് സെന്ററില്‍ നിന്ന് അഗ്നിശമനസേനയും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി. തുടര്‍ന്ന് കെട്ടിടത്തില്‍ ജോലി ചെയ്യുകയായിരുന്ന മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ച് സുരക്ഷിതമായ അസംബ്ലി പോയിന്റുകളിലേക്ക് എത്തിച്ചു. 

എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് അതോറിറ്റീസ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ് (അല്‍-ഫസ), ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ആംബുലന്‍സ് സര്‍വ്വീസ് എന്നിവരും മോക്ക് ഡ്രില്ലില്‍ പങ്കെടുത്തു. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News