Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ എയർവെയ്‌സ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനത്തിനു പിന്നിൽ 'തെറ്റിദ്ധരിക്കപ്പെട്ട'ചിലരാണെന്ന് അക്ബർ അൽ ബേക്കർ

June 21, 2022

June 21, 2022

അൻവർ പാലേരി   
ദോഹ : ഇന്ത്യയിൽ ഖത്തർ എയർവേയ്‌സ് ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങൾക്ക് പിന്നിൽ "തെറ്റിദ്ധരിക്കപ്പെട്ട"ചില  വ്യക്തികളാണെന്നും ഗൗരവത്തിലെടുക്കുന്നില്ലെന്നും ഖത്തർ എയർവെയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അക്ബർ അൽ ബേക്കർ പറഞ്ഞു.കഴിഞ്ഞ ദിവസം 'ദി ഹിന്ദു' ദിനപത്രത്തോടാണ്  അദ്ദേഹം ഇക്കാര്യം പറഞ്ഞത്.ഇതാദ്യമായാണ് ഇതുമായി ബന്ധപ്പെട്ട് ഇതുമായി ബന്ധപ്പെട്ട് പ്രതികരണം അറിയിക്കുന്നത്.

ഇത്തരം ബഹിഷ്‌കരണ ആഹ്വാനങ്ങളിൽ ആശങ്കയുണ്ടോ എന്ന  ചോദ്യത്തിന് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

'തെറ്റിദ്ധരിക്കപ്പെട്ട ചില വ്യക്തികളാണ് ഇത് ചെയ്യുന്നത്, അതിനെക്കുറിച്ച് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.ആർക്കും എതിരെ എന്തും പറയാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട്'- അദ്ദേഹം പറഞ്ഞു.ദോഹയിൽ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷന്റെ (IATA) വാർഷിക പൊതുയോഗത്തിനിടെയാണ് അദ്ദേഹം 'ദി ഹിന്ദു'വിനോട് ഇക്കാര്യം പറഞ്ഞത്.

ഈ മാസം ആദ്യം,ബിജെപി നേതാവ് നൂപുർ ശർമ മുഹമ്മദ് നബിക്കെതിരെ നടത്തിയ അപകീർത്തികരമായ പരാമർശങ്ങൾക്കെതിരെ ഖത്തർ, കുവൈത്ത്, യുഎഇ, സൗദി അറേബ്യ ഉൾപെടെ നിരവധി ഇസ്ലാമിക രാജ്യങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയിലെ ചില തീവ്ര ഹുന്ദുത്വ പ്രചാരകർ സമൂഹ മാധ്യമങ്ങളിൽ ഖത്തർ എയർവേയ്‌സ് ബഹിഷ്കരിക്കാൻ ആഹ്വനം ചെയ്തത്.

അതേസമയം,ഇത്തരം ആഹ്വാനങ്ങൾ ഖത്തർ എയർവേയ്‌സ് യാത്രക്കാരുടെ എണ്ണത്തിൽ ഒരു കുറവും വരുത്തിയിട്ടില്ലെന്നും തങ്ങൾക്ക് ചുറ്റും നടക്കുന്നത് അസംബന്ധങ്ങളെ കുറിച്ച്  വിദ്യാസമ്പന്നരായ ആളുകൾക്ക് നന്നായറിയാമെന്നും അക്ബർ അൽ ബേക്കർ കൂട്ടിച്ചേർത്തു.

നേരത്തെ ഖത്തർ എയർവെയ്‌സ് ബഹിഷ്കരിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട വ്യക്തിക്കുള്ള മറുപടിയെന്ന നിലയിൽ പാരഡിയായി ഇറക്കിയ അൽബേക്കറിന്റെ ടെലിവിഷൻ അഭിമുഖം മാധ്യമങ്ങളിൽ വലിയ പ്രചാരം നേടിയിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News