Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റില്‍ ഒരു വര്‍ഷത്തേക്ക് ഗതാഗതം തിരിച്ചു വിടും

November 24, 2020

November 24, 2020

ദോഹ: അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റില്‍ ചെറിയ തോതില്‍ ഗതാഗതം തിരിച്ചുവിടുമെന്ന് ഖത്തര്‍ പൊതുമരാമത്ത് വിഭാഗമായ അഷ്ഗല്‍ അറിയിച്ചു. ഹമദ് അല്‍ കബീര്‍ ഇന്റര്‍സെക്ഷന്‍ എന്ന് അറിയപ്പെടുന്ന ജംഗ്ഷനില്‍ നിന്ന് ജബ്ബാര്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റിലേക്കുള്ള 200 മീറ്റര്‍ റോഡ് അടയ്ക്കുന്നതിനാലാണ് ഗതാഗതം തിരിച്ചു വിടുന്നത്. ഈ റോഡിന് സമാന്തരമായ മറ്റൊരു റോഡിലേക്കാണ് വാഹനങ്ങള്‍ തിരിച്ചുവിടുക. 

ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് നവംബര്‍ 27 വെള്ളിയാഴ്ച മുതലാണ് ഗതാഗതം തിരിച്ചുവിടുക. ഇത് ഒരു വര്‍ഷത്തോളം തുടരുമെന്നും അഷ്ഗല്‍ അറിയിച്ചു.

ദോഹ സെന്‍ട്രല്‍ ഡെവലപ്പ്‌മെന്റ് ആന്‍ഡ് ബ്യൂട്ടിഫിക്കേഷന്‍ പ്രൊജക്റ്റ് - പാക്കേജ് 2 ന്റെ ഭാഗമായി അബ്ദുല്ല ബിന്‍ ജാസിം സ്ട്രീറ്റിലെ അടിസ്ഥാന സൗകര്യ വികസനവും സൗന്ദര്യവല്‍ക്കരണവും നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതം തിരിച്ചു വിടുന്നത്. 

പുതിയ ഗതാഗത പരിഷ്‌കരണത്തിന്റെ ഭാഗമായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും അഷ്ഗല്‍ അറിയിച്ചു. എല്ലാ യാത്രക്കാരും വേഗതാ നിയന്ത്രണവും ഗതാഗത നിയമങ്ങളും പാലിച്ച് സുരക്ഷിതമായി യാത്ര ചെയ്യണമെന്നും അഷ്ഗല്‍ ആവശ്യപ്പെട്ടു.
 

ന്യൂസ്‌റൂം വാർത്തകൾ വാട്ട്സ്ആപ്പിൽ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന നമ്പറിൽ സന്ദേശം അയക്കുക.

ന്യൂസ്‌റൂം വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.


Latest Related News