Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഉത്പന്നങ്ങളിൽ ഇസ്‍ലാമിക മൂല്യങ്ങൾക്ക് നിരക്കാത്ത ലോഗോയും ചിഹ്നങ്ങളും ഉപയോഗിക്കരുതെന്ന് ഖത്തർ വാണിജ്യ മന്ത്രാലയം

December 01, 2021

December 01, 2021

ദോഹ : വിപണിയിൽ വില്പനയ്‌ക്കെത്തുന്ന ഉത്പന്നങ്ങളിൽ ഇസ്‌ലാമിക മൂല്യങ്ങൾക്കു നിരക്കാത്ത ലോഗോയും ചിഹ്നങ്ങളും പരസ്യങ്ങളും  ഉപയോഗിക്കരുതെന്ന് ഖത്തർ വാണിജ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.രാജ്യത്തെ ചില കടകളും പ്രധാന ഷോപ്പിംഗ് മാളുകളും സാമാന്യ മര്യാദ ലംഘിക്കുന്ന ലോഗോകളും നിറങ്ങളും ഡിസൈനുകളും ഉള്ള ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നതായി അടുത്തിടെ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയത്.ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുക, ഇസ്ലാമിക മൂല്യങ്ങൾ സംരക്ഷിക്കുക, ആചാരങ്ങൾ, പാരമ്പര്യങ്ങൾ, സാംസ്കാരിക പൈതൃകം എന്നിവയെ മാനിക്കുക തുടങ്ങിയകാര്യങ്ങൾ  ഖത്തറിലെ വിതരണക്കാരും വ്യാപാരികളും കടയുടമകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് മന്ത്രാലയം നിർദേശിച്ചു.

 ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശങ്ങള്‍ മാനിക്കണമെന്നും മതപരമായ മൂല്യങ്ങളും ആചാരമര്യാദകളും ലംഘിക്കുന്ന വ്യപാരം പാടില്ലെന്നും ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008ലെ ആര്‍ട്ടിക്കിള്‍ 2 ൽ അനുശാസിക്കുന്നുണ്ട്.

ഖത്തറിലെ മുഴുവന്‍ വ്യാപാരികളും ഷോപ്പിങ് മാളുകളും താഴെ പറയുന്ന നിബന്ധനകള്‍ പാലിക്കണമെന്ന് ഖത്തര്‍ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കി.

1. ഖത്തര്‍ വിപണിയില്‍ വില്‍ക്കുന്നതിന് വേണ്ടി ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ വിതണരം ചെയ്യും മുമ്പ് അതില്‍ ഇസ്ലാമിക മൂല്യങ്ങള്‍ക്കു നിരക്കാത്തത്തോ പൊതു സദാചാരമോ ആചാര മര്യാദകളോ ലംഘിക്കുന്നതോ ആയ ലോഗോകള്‍, ഡിസൈന്‍, ചിഹ്നങ്ങള്‍, എഴുത്തുകള്‍ തുടങ്ങിയവ ഇല്ലെന്ന് ഉറപ്പ് വരുത്തണം

2. പൊതു സദാചാരം ലംഘിക്കുന്നതും രാജ്യത്തെ ആചാര മര്യാദകള്‍ ലംഘിക്കുന്നതുമായ തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ ഷോപ്പുകളുടെ മുന്‍വശത്ത് പ്രദര്‍ശിപ്പിക്കരുത്

3. ഇസ്ലാമിക മൂല്യങ്ങള്‍ക്കു നിരക്കാത്തത്തോ പൊതു സദാചാരമോ ആചാര മര്യാദകളോ ലംഘിക്കുന്നതോ ആയ സമ്മാനങ്ങള്‍, പാക്കിങ് തുടങ്ങിയവ ഒഴിവാക്കണം. അത്തരം ലോഗോകള്‍, ചിഹ്നങ്ങള്‍, വാചകങ്ങള്‍ തുടങ്ങിയവ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പരസ്യങ്ങള്‍ നല്‍കാനും പാടില്ല.

4. സദാചാര വിരുദ്ധമായ ഉള്ളടക്കത്തോട് കൂടിയ ഓഡിയോ, വീഡിയോ, ചിത്രങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കരുത്.

ഉപഭോക്താക്കളുടെ അടിസ്ഥാന അവകാശങ്ങള്‍ ലംഘിക്കുന്ന ഉല്‍പ്പന്നങ്ങള്‍ വ്യാപാരം ചെയ്യുന്നത് തടയുന്നതിന് ബന്ധപ്പെട്ട അധികൃതരുമായി ചേര്‍ന്ന് നടപടി സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. നിയമലംഘനം കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കും. നിയമം ലംഘിക്കുന്നവര്‍ 10 ലക്ഷം റിയാല്‍ വരെ പിഴ, മൂന്ന് മാസം ഷോപ്പ് പൂട്ടിക്കല്‍, വാണിജ്യ ലൈസന്‍സ് റദ്ദാക്കല്‍, വാണിജ്യ ഇടപാടുകള്‍ നടത്തുന്നത് വിലക്കല്‍ തുടങ്ങിയ ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരും.

രാജ്യത്തിന്റെ ആചാര മര്യാദകള്‍ ലംഘിക്കുന്ന ഉല്‍പ്പന്നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മന്ത്രാലയത്തെ അറിയിക്കണമെന്ന് അധികൃതര്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
ന്യൂസ്‌റൂമിൽ പരസ്യം ചെയ്യാൻ +974 33450597 എന്ന നമ്പറിൽ വിളിക്കുക


Latest Related News