Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിലെ ആരോഗ്യ സംരക്ഷണം  മെച്ചപ്പെടുത്തുന്നതിന്  സുപ്രധാന പദ്ധതികള്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി 

March 24, 2021

March 24, 2021

ദോഹ: അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസരിച്ച് രാജ്യത്തെ ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള നിരവധി സുപ്രധാന പദ്ധതികള്‍ പൊതുജനാരോഗ്യ മന്ത്രാലയം ഏറ്റെടുത്ത് നടപ്പാക്കുമെന്ന് പൊതുജനാരോഗ്യ വകുപ്പ് മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി പറഞ്ഞു. മെസാമീറിലെ നാഷണല്‍ ഹെല്‍ത്ത് ലബോറട്ടറി പ്രൊജക്റ്റ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. 

ആരോഗ്യ സംരക്ഷണ സംവിധാനങ്ങളിലെ പ്രധാന മുന്‍ഗണനയാണ് ലബോറട്ടറികളെന്ന് അവര്‍ പറഞ്ഞു. അതിനാല്‍ രാജ്യത്തെ ലബോറട്ടറി, ഗവേഷണ സേവനങ്ങള്‍ വികസിപ്പിക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധരാണെന്നും അവര്‍ പറഞ്ഞു. 

ഖത്തറിലെമ്പാടുമുള്ള പൊതുജനാരോഗ്യ സേവനങ്ങളെ പിന്തുണയ്ക്കാനായി മെഡിക്കല്‍ പരിശോധനകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതികവിദ്യ ലാബില്‍ ലഭ്യമാകും. പ്രാദേശിക-അന്താരാഷ്ട്ര ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പരിശോധനകളും മരുന്നുകളുടെയും മറ്റ് മെഡിക്കല്‍ ഉല്‍പ്പന്നങ്ങളുടെയും ഫലപ്രാപ്തിയും സുരക്ഷയും ഉറപ്പുവരുത്തുന്നതിനായുള്ള പരിശോധനകളുമെല്ലാം ലാബില്‍ ഉണ്ടാകും. 

പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗലിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. കെട്ടിടത്തിന്റെ അകത്തും പുറത്തും വൈദ്യുതിയും ജലവും സംരക്ഷിക്കുന്ന തരം രൂപകല്‍പ്പനയ്ക്ക് ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി അസസ്‌മെന്റ് സിസ്റ്റത്തിന്റെ (ജി.എസ്.എ.എസ്) സര്‍ട്ടിഫിക്കറ്റ് ലഭിച്ചിട്ടുണ്ട്. 

അലാറങ്ങള്‍, തീപിടുത്തങ്ങള്‍ എന്നിവയ്ക്കുള്ള ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News