Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
സ്‌കൂൾ കുട്ടി ബസ്സിൽ മരിച്ച സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രാലയം

September 12, 2022

September 12, 2022

 

ദോഹ: ഖത്തർ മലയാളികളെ കണ്ണീരിലാഴ്ത്തിയ,സ്കൂൾ ബസ്സിൽ കുട്ടി മരണപ്പെട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

അൽ വക്ര സ്പ്രിങ്‌ഫീൽഡ് കിൻഡർഗാർട്ടനിൽ കെ.ജി വിദ്യാർത്ഥിയായ മിൻസ മറിയം ജേക്കബ് ആണ് ഇന്ന് രാവിലെ ദാരുണമായി മരണപ്പെട്ടത്.ബസ്സിൽ ഉറങ്ങിപ്പോയ മിൻസ ബസ്സ് സ്‌കൂളിൽ എത്തിയിട്ടും ബേസിൽ നിന്ന് ഇറങ്ങാത്തത്  ശ്രദ്ധയിൽപ്പെടാതെ ജീവനക്കാർ ബസ്സ് തുറസ്സായ സ്ഥലത്തെ  വെയിലത്ത് പാർക്ക് ചെയ്ത് വാതിലുകൾ ലോക്ക് ചെയ്യുകയായിരുന്നു.ഇതാണ് അപകടത്തിന് ഇടയാക്കിയത്.

പതിനൊന്നരക്ക് ഡ്യൂട്ടി തുടരാൻ വേണ്ടി ബസ്സിലെത്തിയ ജീവനക്കാരാണ്  ബോധരഹിതയായ മിൻസയെ ബസ്സിനുള്ളിൽ കണ്ടെത്തിയത്.. ഉടൻ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലയാളികളായ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും രണ്ടാമത്തെ മകളാണ് മിൻസ. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

മിൻസയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ വിദ്യാഭ്യാസ മന്ത്രാലയം,അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുട്ടികളുടെ സുരക്ഷക്കായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നുംവ്യക്തമാക്കി.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/HrLcaJxM8ioJZfNN9bsdpq എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News