Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറില്‍ സ്‌കൂളുകളിലെ ഹാജര്‍നില 30 ശതമാനമായി കുറച്ചു

March 18, 2021

March 18, 2021

ദോഹ: സ്‌കൂളുകളിലെ ഹാജര്‍നില 30 ശതമാനമായി കുറയ്ക്കാന്‍ ഖത്തര്‍ വിദ്യാഭ്യാസ-ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. മാര്‍ച്ച് 21 മുതല്‍ തീരുമാനം പ്രാബല്യത്തില്‍ വരും. 

ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. സുരക്ഷിതവും ആരോഗ്യകരവുമായ സ്‌കൂള്‍ അന്തരീക്ഷം ഉറപ്പാക്കാനായാണ് ഹാജര്‍നില 30 ശതമാനമായി കുറച്ചതെന്ന് മന്ത്രാലയം ട്വിറ്ററില്‍ കുറിച്ചു. പൊതുജനാരോഗ്യ മന്ത്രാലയവുമായി ചേര്‍ന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. 

നേരത്തേ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും വാക്‌സിന്‍ നിര്‍ബന്ധമാക്കിയിരുന്നു. വാക്‌സിന്‍ സ്വീകരിച്ചതിന്റെ തെളിവ് ഇഹ്തറാസ് ആപ്പില്‍ കാണിച്ചാല്‍ മാത്രമേ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും സ്‌കൂളുകളില്‍ പ്രവേശിപ്പിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അല്ലെങ്കില്‍ എല്ലാ ആഴ്ചയും കൊവിഡ്-19 പരിശോധന നടത്തി നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന പരിശോധനാ ഫലം ഹാജരാക്കണം. 


ന്യൂസ് റൂം വാര്‍ത്തകള്‍ക്കായുള്ള പുതിയ ആന്‍ഡ്രോയിഡ് ആപ്പ് NewsRoom Connect ഡൗണ്‍ലോഡ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് മെസേജ് അയക്കൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.


Latest Related News