Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ വാഹനങ്ങളിൽ ആളെ കയറ്റുന്നതിന് തടസ്സമില്ലെന്ന് ആഭ്യന്തര മന്ത്രാലയം

March 22, 2020

March 22, 2020

UPDATED STORY
ദോഹ : കോവിഡ് വൈറസ് പടരുന്ന സാഹചര്യത്തിൽ ഖത്തറിൽ ഇന്ന് രാത്രി മുതൽ നടപ്പിലാക്കിയ നിയന്ത്രണങ്ങളിൽ ആഭ്യന്തര മന്ത്രാലയം കൂടുതൽ വ്യക്തത വരുത്തി. വാഹനങ്ങളിൽ ഒന്നിൽ കൂടുതൽ ആളുകളെ കയറ്റരുതെന്ന പരാമർശം തെറ്റിദ്ധാരണയുണ്ടാക്കിയ സാഹചര്യത്തിലാണ് മന്ത്രാലയം ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകിയത്. ഇതനുസരിച്ച് കാർ,ബസ്,ട്രക്ക് എന്നീ വാഹനങ്ങളിൽ ഒന്നിൽ കൂടുതൽ പേരെ കയറ്റുന്നതിന് നിയന്ത്രണമില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഖത്തർ  ട്രിബ്യുൺ പത്രം റിപ്പോർട്ട് ചെയ്തു.

വാഹനങ്ങളിലെ ഇത്തരം യാത്രകളെ നിരോധനത്തിൽ ഉൾപെടുത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം ട്വീറ്റ് ചെയ്തു. അതേസമയം ഇന്ന് രാത്രി വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ വാഹനങ്ങളിൽ ഒന്നിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നതിനെ കുറിച്ച് ശരിയല്ലാത്ത ഒരു പരാമർശം ഉയർന്നതായും.മന്ത്രാലയം വ്യക്തമാക്കി.ഇതനുസരിച്ച് കർവ ഒഴികെയുള്ള  ടാക്സി സേവനങ്ങൾക്ക് നിയന്ത്രണം ബാധകമാവില്ല.

അതേസമയം,പൊതുസ്ഥലങ്ങളിലും  മറ്റിടങ്ങളിലും വാഹനങ്ങളിലും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ജനങ്ങളുടെ എല്ലാ തരം കൂടിച്ചേരലുകളും നിയമം മൂലം നിരോധിച്ചിട്ടുണ്ട്. നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കർശനമായ പരിശോധനകൾ ഉണ്ടാവും. ഇതിനായി രാജ്യത്തുടനീളം  പട്രോളിംഗ് ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ പോലീസ് ചെക് പോയിന്റുകൾ സ്ഥാപിക്കും.ആരെങ്കിലും നിയമം ലംഘിക്കുന്നതായി കണ്ടാൽ വിവരം അറിയിക്കാൻ ഹോട്ട്ലൈൻ നമ്പർ ഉണ്ടാവും. ഇതിനായി  44579999 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.നിയമലംഘകരെ പോലീസ് അറസ്റ്റ് ചെയ്യും.അതേസമയം രാജ്യത്ത് കർഫ്യു പ്രഖ്യാപിച്ചിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാത്തവർ +974 66200 167 എന്ന ഖത്തർ വാട്സാപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര് സന്ദേശമായി  അയക്കുക.


Latest Related News