Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വിദേശകാര്യ മന്ത്രാലയം  ജോയിന്റ് സെക്രട്ടറി വിപുൽ ഖത്തറിലെ പുതിയ ഇന്ത്യൻ സ്ഥാനപതി

March 29, 2023

March 29, 2023

അൻവർ പാലേരി 
ദോഹ : വിദേശകാര്യ മന്ത്രാലയം  ജോയിന്റ് സെക്രട്ടറി (ഗൾഫ്), വിപുൽ ഖത്തറിലെ  പുതിയ ഇന്ത്യൻ അംബാസിഡറായി ഏപ്രിലിൽ ചുമതലയേൽക്കും.സ്ഥാനമൊഴിയുന്ന നിലവിലെ അംബാസിഡർ ഡോ.ദീപക് മിത്തലിന് പകരമായാണ് അദ്ദേഹം നിയമിതനാവുന്നത്.ദീപക് മിത്തൽ, മാർച്ച് അവസാനം ഇന്ത്യയിലേക്ക് മടങ്ങുന്ന ദീപക് മിത്തൽ  പ്രധാനമന്ത്രിയുടെ ഓഫീസിൽ (പിഎംഒ) ചുമതയേൽക്കുമെന്നാണ് വിവരം.

1998 ഐ.എഫ്.എസ് ബാച്ചിൽ ഉൾപെട്ട വിപുൽ 2020 ജൂലായ് മുതൽ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് ചുമതലയുള്ള ജോയിന്റ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയാണ്.ഖത്തറിലെ ജയിലിൽ കഴിയുന്ന എട്ട് മുൻ ഇന്ത്യൻ നാവിക ഉദ്യോഗസ്ഥരുടെ മോചനവുമായി ബന്ധപ്പെട്ട് പുതുതായി സ്ഥാനമേൽക്കുന്ന അംബാസിഡർക്ക് കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഖത്തറിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന എട്ട് മുൻ നേവൽ ഓഫീസർമാർ ഓഗസ്റ്റ് 30 മുതൽ എട്ട് മാസമായി തടവിലാണ്. അവരുടെ ജാമ്യാപേക്ഷ എട്ട് പ്രാവശ്യം നിരസിച്ചതായാണ് റിപ്പോർട്ട്.ഇവർക്കെതിരായ കുറ്റകൃത്യം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.

മുൻ നേവൽ ഓഫീസർമാരുടെ മോചനത്തിനായി ഇന്ത്യൻ ഗവെർന്മെന്റും ഖത്തറിലെ ഇന്ത്യൻ എംബസിയും നിരന്തരമായി ശ്രമിച്ചുവരുന്നുണ്ട്.
ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക  https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News