Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ യാത്രക്കാർക്കുള്ള സ്വകാര്യആരോഗ്യകേന്ദ്രങ്ങളിലെ കോവിഡ് പരിശോധനാ നിരക്ക് ഏകീകരിച്ചു,ഇനി 300 റിയാൽ മാത്രം 

April 07, 2021

April 07, 2021

ദോഹ: ഖത്തറിൽ നിന്നും പുറത്തേക്ക് പോകുന്ന യാത്രക്കാർക്ക് സ്വകാര്യ ആരോഗ്യകേന്ദ്രങ്ങളിൽ  കോവിഡ് ആര്‍ടി-പിസിആര്‍ പരിശോധനാ നിരക്ക്  ഖത്തര്‍ ആരോഗ്യ മന്ത്രാലയം ഏകീകരിച്ച്.. ഇനി മുതല്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നതിന് 300 റിയാലാണ് നല്‍കേണ്ടത്. നാളെ(വ്യാഴാഴ്ച്ച) മുതല്‍ ഇത് നിലവില്‍ വരും.

സര്‍ക്കാര്‍ ആശുപത്രികളില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി  കോവിഡ് പരിശോധന  നിര്‍ത്തിവയ്ക്കുന്നതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. പരിശോധന സ്വകാര്യ ക്ലിനിക്കുകളില്‍ നടത്താനായിരുന്നു നിര്‍ദേശം. നിലവില്‍ സ്വകാര്യ ആശുപത്രികളില്‍ 350 മുതല്‍ 500 റിയാല്‍ വരെ വ്യത്യസ്ത നിരക്കുകളാണ് ഈടാക്കുന്നത്. ഇത് എല്ലായിടത്തും 300 റിയാലാക്കി നിജപ്പെടുത്തിയതായാണ് പുതിയ അറിയിപ്പ്.  

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ +974 66200 167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News