Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മിലിപോൾ സുരക്ഷാ പ്രദർശനത്തിന് തിങ്കളാഴ്ച തുടക്കം 

March 14, 2021

March 14, 2021

ദോഹ: ആഗോളതലത്തില്‍ പ്രശസ്തമായ ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് അന്താരാഷ്ട്ര എക്‌സിബിഷനായ മിലിപോള്‍ ഖത്തര്‍ 13ാമത് എഡിഷന്‍ മാര്‍ച്ച് 15 മുതല്‍ 17 വരെ ദോഹയിൽ നടക്കും.. ദോഹ എക്‌സിബിഷന്‍ ആന്റ് കോണ്‍ഫറന്‍സ് സെന്ററിലാണ് എക്‌സിബിഷന്‍ നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം കോമെക്‌സ്‌പോസിയവുമായി സഹകരിച്ച് നടത്തുന്ന എക്‌സിബിഷനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മിലിപോള്‍ ഖത്തര്‍ പ്രസിഡന്റ് മേജര്‍ ജനറല്‍ നാസര്‍ ബിന്‍ ഫഹദ് ആല്‍ഥാനി പറഞ്ഞു. കോവിഡ് കാലത്തിന് ശേഷമുള്ള ആഭ്യന്തര സുരക്ഷാ, സിവില്‍ ഡിഫന്‍സ് മേഖലയുടെ ഭാവി ഏത് രീതിയിലായിരിക്കുമെന്ന് വ്യക്തമാക്കുന്നതായിരിക്കും ഇത്തവണത്തെ പ്രദര്‍ശനമെന്ന് അദ്ദേഹം വ്യക്തമാക്കി.

17 രാജ്യങ്ങളില്‍ നിന്നുള്ള 71 കമ്പനികളും ഖത്തറില്‍ നിന്നുള്ള 72 കമ്പനികളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ബ്രസീല്‍, ഫ്രാന്‍സ്, ജര്‍മനി, യുകെ, യുഎസ് എന്നീ രാജ്യങ്ങളുടെ പ്രത്യേക പവലിയനുകള്‍ പ്രദര്‍ശനത്തിലുണ്ടാവും. അതിന് പുറമേ അന്താരാഷ്ട്ര കമ്പനികളുടെ വ്യത്യസ്ത പവലിയനുകളുമുണ്ടാവും. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തന്നെ സന്ദര്‍ശകരുടെ വലിയ സാന്നിധ്യം പ്രദര്‍ശനത്തില്‍ പ്രതീക്ഷിക്കുന്നതായും സംഘാടകര്‍ പറഞ്ഞു.

ബര്‍സാന്‍ ഹോള്‍ഡിങ്, അബ്ദുല്ല അബ്ദുല്‍ ഗനി കമ്പനി, എഷ്ഹര്‍ സെക്യൂരിറ്റി സര്‍വീസസ്, ഉരീദു, ഔട്ട്‌ബോക്‌സ്, അല്‍ ഹസം, സാലിഹ് അല്‍ഹമദ് അല്‍മന, ഹ്വാവെ, സ്റ്റാര്‍ക്ക് മോട്ടോഴ്‌സ്, ജൈദ ഗ്രൂപ്പ്, നോട്ടിഫിക്കേഷന്‍, എംഎസ്സി ഖത്തര്‍, ഡെല്‍ ടെക്‌നോളജീസ്, മന്നായി കോര്‍പറേഷന്‍, സലാം ടെക്‌നോളജി, നുക്ടെക്, കമ്മ്യൂണിക്കേഷന്‍, മിലാഹ, ഖത്തര്‍ എയര്‍വെയ്‌സ് തുടങ്ങിയവയാണ് പ്രധാന സ്‌പോണ്‍സര്‍മാര്‍.

ന്യൂസ്‌റൂം വാർത്തകൾക്കും തൊഴിൽ പരസ്യങ്ങൾ നൽകാനും +974 6620 0167 എന്ന വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക. 


Latest Related News