Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
വേനൽ ചൂടിന്റെ കാഠിന്യം കുറഞ്ഞു : ഖത്തറിൽ തൊഴിലാളികളുടെ ഉച്ചവിശ്രമം നീക്കി

September 16, 2021

September 16, 2021

ദോഹ : അന്തരീക്ഷതാപനില കുറഞ്ഞതിനാൽ ഉച്ചസമയത്ത് പുറത്ത് ജോലി ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് ഖത്തർ നീക്കി. ജൂൺ ഒന്ന് മുതൽ സെപ്റ്റംബർ 15 വരെ ആയിരുന്നു രാവിലെ 10 മണിമുതൽ 3:30 വരെ പുറത്ത്  ജോലി ചെയ്യുന്നത് നിയമം മൂലം വിലക്കിയത്.

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി നിർമിച്ച  നിയമം കമ്പനികൾ പാലിക്കുന്നുണ്ടോ എന്നറിയാൻ തൊഴിൽവകുപ്പ് നിരവധി പരിശോധനകൾ  നടത്തിയിരുന്നു. സൂര്യാതപം നിൽക്കുന്നതിൽ നിന്നും തൊഴിലാളികൾക്ക് സുരക്ഷ ഒരുക്കുന്നതിനായി   തൊഴിൽ സ്ഥലങ്ങളിൽ താൽകാലിക വിശ്രമകേന്ദ്രങ്ങൾ നിർമിക്കാനും കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു. പലതവണകളിലായി നടത്തിയ റെയ്ഡുകളിൽ 338 കമ്പനികൾ നിയമം ലംഘിച്ചതായി തൊഴിൽ വകുപ്പ് കണ്ടെത്തിയിരുന്നു. ക്വാറി മേഖലയിലാണ് തൊഴിലാളികൾക്ക് ഈ ദുരവസ്ഥ കൂടുതൽ അനുഭവിക്കേണ്ടി വന്നത്. ഇനി മുതൽ ഉച്ച സമയത്ത് ജോലി ചെയ്യാമെങ്കിലും, തൊഴിലാളികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്ന് കമ്പനികൾക്ക് കർശന നിർദ്ദേശം നൽകാനും തൊഴിൽ വകുപ്പ് മറന്നില്ല.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക : ലിങ്ക് 

 


Latest Related News