Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിൽ ആര് കപ്പുയർത്തും,മെസ്സിയുടെ അർജന്റീനക്ക് സാധ്യതയെന്ന് പ്രവചനം

August 12, 2022

August 12, 2022

ദോഹ : ഖത്തർ ലോകകപ്പിന് ആവേശത്തിന്റെ വിസിൽ മുഴങ്ങാൻ നൂറ് നാൾ മാത്രം അവശേഷിക്കെ,ലോകകപ്പ് ആര് നേടുമെന്ന പ്രവചനങ്ങളും സജീവമാവുകയാണ് ബ്രസീല്‍, സ്‌പെയ്ന്‍, ജര്‍മനി, ഫ്രാന്‍സ്, അര്‍ജന്റീന എന്നിവരെല്ലാം കിരീടപ്പോരില്‍ മുന്നിലാണ്. ക്രൊയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, സ്പാനിഷ് പരിശീലകന്‍ ലൂയിസ് എന്റ്വികെ എന്നിവര്‍ മുമ്പ് പറഞ്ഞത് അര്‍ജന്റീന കിരീടം നേടുമെന്നാണ്. തോല്‍വി അറിയാതെയുള്ള അവരുടെ കുതിപ്പ് തന്നെയാണ് ഇത്തരത്തില്‍ പറയിപ്പിക്കുന്നത്.

ഇപ്പോള്‍ ഫ്രഞ്ച് താരം കരിം ബെന്‍സേമയും പറയുന്നത് ലിയോണല്‍ മെസിക്കും സംഘത്തിലും വ്യക്തമായ സാധ്യതയുണ്ടെന്നാണ്. സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡിന് വേണ്ടി കളിക്കുന്ന ബെന്‍സേമ പറയുന്നതിങ്ങനെ... ''ഖത്തര്‍ ലോകകപ്പില്‍ ജേതാക്കളെ പ്രവചിക്കുക അസാധ്യമാണ്. എന്നാല്‍ സാധ്യത കൂടുതല്‍ ലിയോണണ്‍ മെസിയുടെ അര്‍ജന്റീനക്കാണ്. കിരീടം ആര് നേടുമെന്ന് പറയാനേ കഴിയാത്ത അവസ്ഥയാണ്. മെസിയും സംഘവും അടങ്ങുന്ന അര്‍ജന്റീന മികച്ച ഫോമിലാണ്. കോപ്പ അമേരിക്ക, ഫൈനലിസിമ കിരീടങ്ങള്‍ നേടിയത് ഇതിന്റെ തെളിവാണ്. മെസിക്ക് 35 വയസായി. ലോകകിരീടം സ്വന്തമാക്കാന്‍ മെസിക്കുള്ള അവസാന അവസരാണിത്. അതിനായി മെസിയും സഹതാരങ്ങളും കൈമെയ് മറന്ന് പോരാടാന്‍ തന്നെയാണ് സാധ്യത.'' ബെന്‍സേമ പറഞ്ഞു.

മാസങ്ങള്‍ക്ക് മുമ്പ് മോഡ്രിച്ചും ഈ അഭിപ്രായം പറഞ്ഞിരുന്നു. പുതിയ പരിശീലകന് കീഴില്‍ അര്‍ജന്റീന മികച്ച സംഘമായി മാറി. ''മെസി നയിക്കാനുണ്ടാവുമ്പോള്‍ അര്‍ജന്റീന ലോകകപ്പിലെ ഫേവറൈറ്റ് തന്നെയാണ്. 2018 ലോകകപ്പില്‍ കളിച്ച ടീമല്ല അവരിപ്പോള്‍. അന്ന് ഞങ്ങള്‍ അവര്‍ക്കെതിരെ കളിച്ച് ജയിച്ചിരുന്നു. എന്നാല്‍ മികച്ച ടീമായി അവര്‍ മാറി. നാല് വര്‍ഷം കണ്ട ടീമില്ല അവരുടേത്. ആത്മവിശ്വാസത്തോടെ കളിക്കുന്ന ഒരു ടീം അവര്‍ക്കുണ്ട്. മെസി മുന്നില്‍ നിന്ന് നയിക്കുമ്പോള്‍ അവര്‍ എന്തിനും പോന്ന ടീമായി മാറിയിരിക്കുന്നു. കൂടുതല്‍ ഒത്തിണക്കം കാണിക്കുന്നു. ഒരുപാട് മത്സരങ്ങളില്‍ അവര്‍ തോറ്റിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.'' മോഡ്രിച്ച് പറഞ്ഞു.

എന്റിക്വെയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു... ''ഖത്തര്‍ ലോകകപ്പില്‍ കിരീടം നേടാന്‍ ഏറ്റവും സാധ്യതയുള്ള ടീം അര്‍ജന്റീനയാണ്. അര്‍ജന്റീനയ്ക്ക് പിന്നില്‍ ബ്രസീല്‍. മെസിയുടെ സാന്നിധ്യം അര്‍ജന്റീനയുടെ സാധ്യത വര്‍ധിപ്പിക്കുന്നു. യൂറോപ്യന്‍ ടീമുകള്‍ ശക്തരാണെങ്കിലും മിക്ക ടീമുകള്‍ക്കും സ്ഥിരതയോടെ കളിക്കാനാവുന്നില്ല. അര്‍ജന്റീന സ്ഥിരതയോടെ മികച്ച പ്രകടനമാണ് നടത്തുന്നത്. ബ്രസീലും സാധ്യതാ പട്ടികയിലുണ്ട്.'' എന്റ്വികെ പറഞ്ഞു.

നവംബര്‍ 22നാണ് സൗദി അറേബ്യക്കെതിരെയാണ് അര്‍ജന്റീനയുടെ ആദ്യ മത്സരം. ഗ്രൂപ്പ് സിയിലാണ് അവര്‍ കളിക്കുന്നത്. പിന്നാലെ മെക്‌സിക്കോയേയും പോളണ്ടിനേയും നേരിടും. 2002ല്‍ ഏഷ്യ ആദ്യമായി വേദിയായ ലോകകപ്പില്‍ ബ്രസീലാണ് കിരീടം നേടിയത്. ഇതിന് ശേഷം ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് ലോകകിരീടം നേടാന്‍ കഴിഞ്ഞിട്ടില്ല.
ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക : +974 33450597.ഫെയ്‌സ്ബുക്കിൽ വാർത്തകൾ ലഭിക്കാൻ https://www.facebook.com/groups/Newsroomcluഎന്ന ലിങ്കിൽ ജോയിൻ ചെയ്യുക
 


Latest Related News