Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ലോകകപ്പിൽ ചൈനീസ് കമ്പനിയായ മെങ്ന്യൂ പ്രധാന സ്പോൺസറാവും

October 26, 2021

October 26, 2021

2022 ഖത്തർ ഫുട്ബോൾ ലോകകപ്പിൽ ചൈനീസ്  കമ്പനിയായ മെങ്ന്യൂ ഔദ്യോഗിക സ്പോൺസർമാരാവും. 2018 ലെ റഷ്യൻ ലോകകപ്പിലും മെങ്ന്യൂ സ്പോൺസർമാരായിരുന്നു. ചൈനയിലെ ഏറ്റവും പ്രശസ്തമായ പാൽ ഉല്പന്നനിർമാതാക്കളിൽ ഒന്നാണ് മെങ്ന്യൂ. ഫിഫ ലോകകപ്പിന്റെ വേദികളിലും, ഫിഫ ഓൺലൈനായി നടത്തുന്ന പ്രമോഷൻ പരിപാടികളിലും ഇനി മുതൽ മെങ്ന്യൂവിന്റെ സാന്നിധ്യമുണ്ടാവും. 

ചൈനീസ് കമ്പനിയുമായി വീണ്ടും കരാറിലേർപ്പെടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും, ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ ഉപഭോക്താക്കൾക്കായി ഒരുക്കുന്ന മെങ്ന്യൂവുമായുള്ള കരാർ, ആരോഗ്യകരമായ ജീവിതം എന്ന സന്ദേശം ഉയർത്തിപ്പിടിക്കാൻ തങ്ങളെ സഹായിക്കുമെന്നും ഫിഫ ജനറൽ സെക്രട്ടറി ഫത്മ സമൗറ അഭിപ്രായപ്പെട്ടു. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഖത്തർ ലോകകപ്പ് അരങ്ങേറുന്നത്.


Latest Related News