Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
നെഴ്‌സിന് പറ്റിയ കയ്യബദ്ധം,ഖത്തറിലെ ഹമദ് ആശുപത്രിയിൽ കുഞ്ഞിന്റെ തലച്ചോറിന് തകരാർ സംഭവിച്ചതായി പരാതി

January 04, 2022

January 04, 2022

ദോഹ : ഹമദ് ഹോസ്പിറ്റലിലെ ചികിത്സയ്ക്കിടെ നഴ്‌സിന് ഗുരുതരമായ പിഴവ് സംഭവിച്ചതായി പരാതി. കുട്ടികളുടെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട, ഒരു ആഴ്ച്ച മാത്രം പ്രായമുള്ള കൈക്കുഞ്ഞിന്റെ തലച്ചോറിന് ഇതുകാരണം തകരാർ സംഭവിച്ചതായാണ് ആരോപണം. കുട്ടിയുടെ കുടുംബം ആരോഗ്യമന്ത്രാലയത്തോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി 'അൽ ശർഖ്"(link) പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.. ഖത്തർ റേഡിയോയിലെ 'മൈ ബിലവ്ഡ് കൺട്രി' എന്ന പരിപാടിയിലൂടെയാണ് വാർത്ത പുറംലോകമറിഞ്ഞത്.

കടുത്ത പനി ബാധിച്ചതിനെ തുടർന്ന് അൽ സദ്ദ് എമർജൻസി യൂണിറ്റിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ഡിസംബർ 27 ന് അഡ്മിറ്റ് ചെയ്യപ്പെട്ട കുഞ്ഞിന്റെ ശരീര ഊഷ്മാവ് കുറയ്ക്കാനായി ഡോക്ടർമാർ ഐവി ഡ്രിപ് ഇട്ടു. ഇതോടെയാണ് കുഞ്ഞിന്റെ ആരോഗ്യനില വഷളായതെന്നാണ് പരാതി. 

കയ്യിൽ ഇഞ്ചക്ഷൻ എടുത്തതും കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞു, ശരീരമാകെ നീലനിറം പടർന്നു - പരിപാടിയിലേക്ക് ഫോൺ വിളിച്ചയാൾ വിവരിച്ചു. കുഞ്ഞിന്റെ മാതാവാണ് കുത്തിവെച്ച സിറിഞ്ചിൽ വായു നിറഞ്ഞ കാര്യം നഴ്‌സിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ഇതോടെ കരയുന്ന കുഞ്ഞിന് വീണ്ടും കുത്തിവെപ്പ് നൽകുകയായിരുന്നു.. ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ, സിറിഞ്ചിൽ വായു കയറുന്നത് സാധാരണമാണെന്നാണ് മറുപടി ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാമതും സൂചി കയറ്റിയതോടെ കുഞ്ഞിന്റെ ഹൃദയം താൽകാലികമായി നിലച്ചു. ഡോക്ടർമാർ 22 മിനിറ്റുകളോളം പരിശ്രമിച്ചാണ് ഹൃദയമിടിപ്പ് പൂർവസ്ഥിതിയിൽ ആക്കിയത്.  മാതാപിതാക്കൾ പിന്നീട് കുഞ്ഞിനെ സിദ്ര മെഡിസിനിലേക്ക് മാറ്റുകയും, തുടർന്ന് നടത്തിയ സ്കാനിങ്ങിൽ കുഞ്ഞിന്റെ തലച്ചോറിലെ കോശങ്ങൾക്ക് തകരാറ് പറ്റിയതായി കണ്ടെത്തുകയും ചെയ്തു. സിറിഞ്ചിലെ വായു ഒഴിവാക്കാതിരുന്നതാണ് കുട്ടിയുടെ ആരോഗ്യനില വഷളാക്കിയതെന്ന്  സിദ്രയിലെ ഡോക്ടർമാർ അഭിപ്രായപ്പെട്ടതായും പരാതിക്കാരൻ ആരോപിക്കുന്നു.

വിഷയത്തിൽ ആരോഗ്യമന്ത്രി അന്വേഷണം നടത്തി നടപടി എടുക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. കുടുംബത്തിന്റെ ഈ നിലപാടിന് മികച്ച പിന്തുണയുമായി സമൂഹമാധ്യമങ്ങളിലും നിരവധി പേരെത്തി. ഡോക്ടർ ഹമൗദ് എന്ന അപരനാമത്തിൽ പ്രശസ്തനായ മുഹമ്മദ്‌ അൽ ദൊസാറി എന്ന ബ്ലോഗറും കുടുംബത്തെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. 

ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News