Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ അടുത്ത ലോഡ് ഉടന്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം

January 02, 2021

January 02, 2021

ദോഹ: കൊവിഡ്-19 പ്രതിരോധ വാക്‌സിന്റെ അടുത്ത ലോഡ് രാജ്യത്ത് എത്തിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായതായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം. സോഷ്യല്‍ മീഡിയയിലൂടെയാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്. 

'അടുത്ത ലോഡ് വാക്‌സിന്‍ പരമാവധി നേരത്തെ തന്നെ ഖത്തറിലേക്ക് എത്തിക്കുന്നതിനായി  മരുന്നു കമ്പനികള്‍ക്കൊപ്പം പൊതുജനാരോഗ്യ മന്ത്രാലയം പ്രവര്‍ത്തിക്കുകയാണ്. പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ട എല്ലാവര്‍ക്കും വര്‍ഷം മുഴുവനും അത് ചെയ്യാന്‍ കഴിയും.' -മന്ത്രാലയം അറിയിച്ചു. 

അംഗീകാരം ലഭിച്ചാല്‍ ഉടന്‍ വാക്‌സിന്‍ രാജ്യത്ത് എത്തിക്കുന്നതിനായി ഖത്തര്‍ ഫൈസര്‍-ബയോണ്‍ടെക്, മൊഡേണ എന്നീ കമ്പനികളുമായി നേരത്തേ ഒക്ടോബറില്‍ ഖത്തര്‍ കരാറില്‍ ഒപ്പു വച്ചിരുന്നു. ഈ കരാര്‍ പ്രകാരമുഅളള ഫൈസര്‍-ബയോണ്‍ടെക് വാക്‌സിന്റെ ആദ്യ ലോഡ് കഴിഞ്ഞമാസമാണ് ഖത്തറില്‍ എത്തിയത്. തുടര്‍ന്ന് ഡിസംബര്‍ 23 നാണ് ഖത്തറില്‍ വാക്‌സിനേഷന്‍ ക്യാമ്പെയിന്‍ ആരംഭിച്ചത്. 

മുന്‍ഗണനാക്രമത്തിലാണ് ഖത്തറില്‍ വാക്‌സിന്‍ വിതരണം നടക്കുന്നത്. അപകട സാധ്യത ഏറ്റവും കൂടിയ വയോധികര്‍, ആരോഗ്യപ്രവര്‍ത്തകര്‍ മാറാവ്യാധികള്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്കാണ് ആദ്യം വാക്‌സിന്‍ നല്‍കുക. അലര്‍ജിയുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ വാക്‌സിന്‍ സ്വീകരിക്കാന്‍ പാടുള്ളൂ. 16 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് നിലവില്‍ വാക്‌സിന്‍ നല്‍കുന്നില്ല. 

പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കാന്‍ അര്‍ഹരായവരെ ആരോഗ്യവകുപ്പില്‍ നിന്ന് നേരിട്ട് ബന്ധപ്പെടുമെന്നും വാക്‌സിന്‍ ലഭിക്കാത്തവര്‍ അത് വരെ കാത്തിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.


ന്യൂസ് റൂം വാർത്തകൾ ഫേസ്ബുക്കിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് പേജ് ലൈക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ ടെലിഗ്രാമില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.

ന്യൂസ് റൂം വാര്‍ത്തകള്‍ വാട്ട്‌സ്ആപ്പില്‍ മുടങ്ങാതെ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


Latest Related News