Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
മാവൂർ എക്സ്പാറ്റ് അസോസിയേഷൻ( MEAQ ) ധനസഹായ വിതരണവും ലോഗോ പ്രകാശനവും ഇന്ന്

July 16, 2022

July 16, 2022

ദോഹ : ഖത്തറിലുള്ള മാവൂർ പഞ്ചായത്തിലെയും പരിസരപ്രദേശങ്ങളിലുമുള്ള പ്രവാസികളുടെ കൂട്ടായ്മയായ മാവൂർ എക്സ്പാറ്റ് അസോസിയേഷൻ( MEAQ )ലോഗോ പ്രകാശനവും പാലിയേറ്റീവ് കെയർ യൂനിറ്റുനുള്ള ധനസഹായ വിതരണവും ഇന്ന് നടക്കും.വൈകിട്ട് 4 മണിക്ക്  മാവൂർ എസ്.ടി.യു ഹാളിൽ  നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത്‌ പ്രസിഡന്റ് , വൈസ് പ്രസിഡന്റ്  , പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ , മാവൂരിലെ വിവിധ സംഘടനാ പ്രതിനിധികൾ , മറ്റു ഗൾഫ് നാടുകളിലെ സംഘടനാ പ്രതിനിധികൾ, മുൻ ഖത്തർ പ്രവാസികൾ തുടങ്ങിയവർ പങ്കടുക്കും .

സംഘാടകർ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

അംഗങ്ങളുടെ ക്ഷേമവും,നാടിന്റെ പുരോഗതിയും ലക്ഷ്യമാക്കി നാട്ടുകാർക്കു ഒരുമിച്ചു   കൂടുനും,പരസ്പരം അടുത്തറിയാനും   സഹായങ്ങൾ കൈമാറാനുമുള്ള  വേദിയാണ് സംഘടനയിലൂടെ ഉദ്ദേശിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.ഖത്തറിലെ മാവൂർ പഞ്ചായത്തിലും  ,അയൽ പഞ്ചായത്തിലും ഉൾപ്പെടുന്ന ഇരുനൂറോളം വരുന്ന പ്രവാസികളും അവരുടെ കുടുംബങ്ങളുമാണ് നിലവിൽ സംഘടനയിലുള്ളത്.

മാവൂരിന്റെ കലാ,കായിക മികവ് അംഗങ്ങളിലൂടെ  ഖത്തറിന്റെ മണ്ണിലേക്കും വ്യാപിപ്പിക്കുക,അംഗങ്ങൾക്ക് തൊഴിൽ സംബന്ധമായ സഹായങ്ങളും നിർദേശങ്ങളും നൽകു ,കൂട്ടായ പ്രവർത്തനത്തിലൂടെ നാടിൻറെ വികസന പ്രവർത്തനത്തിൽ  പങ്കാളികളാവുക എന്നിവയും സംഘടനയുടെ പ്രഥമ പരിഗണയാണ്.

അഹമ്മദ് കുട്ടി മാവൂർ, മുഹമ്മദ് ഷാഫി ചെറൂപ്പ,അജ്മൽ മാവൂർ ,മഹേഷ് നായർ മാവൂർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News