Breaking News
ഗ്രാൻഡ് മാളിൽ 'ഗ്രാൻഡ് മ്യൂസിക് സോൺ' ഉപയോക്താക്കൾക്കായി സമർപ്പിച്ചു | അധിക വരുമാനത്തിന് ഓൺലൈൻ ജോലി ആരംഭിച്ചു; കുവൈത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രവാസി അറസ്റ്റിൽ | കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കള്‍ | ഒമാനിൽ സ്വർണക്കടയിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ട് പ്രവാസികൾ പിടിയിൽ | ഖത്തറിൽ ചില മെട്രോലിങ്ക് റൂട്ടുകളിൽ കാത്തിരിപ്പ് സമയം കുറച്ചു  | ഖത്തറിൽ പെൺകുട്ടികൾക്കായി ഇസ്‌ലാമിക് വിദ്യാഭ്യാസ കേന്ദ്രം നിർമിക്കുന്നു  | ഖത്തറില്‍ മെയ് മാസത്തെ ഇന്ധവില പ്രഖ്യാപിച്ചു | ഖത്തറിലെ ഭക്ഷ്യസുരക്ഷ സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളി പൊതുജനരോഗ്യ മന്ത്രാലയം | യുഎഇയില്‍ ഇന്ധന വില കൂട്ടി | വിസിറ്റ് ഖത്തറിന് പുതിയ സിഇഒയെ നിയമിച്ചു |
ഡൽഹിയിലെ ചേരിയിൽ വൻ അഗ്നിബാധ, ഏഴ് മരണം

March 12, 2022

March 12, 2022

ന്യൂ ഡൽഹി : ഗോകുൽപുരി പ്രദേശത്തെ ചേരിയിലുണ്ടായ തീപിടുത്തത്തിൽ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡൽഹി പോലീസ് സ്ഥിരീകരിച്ചത്. ഇന്ന് പുലർച്ചെയാണ് പ്രദേശത്ത് തീ പടർന്നത്. ഓലമേഞ്ഞ കുടിലുകളിൽ തീ പെട്ടെന്ന് തന്നെ പടർന്നുപിടിക്കുകയായിരുന്നു. സംഭവത്തിൽ അറുപതോളം കുടിലുകൾ കത്തിനശിച്ചു. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴാണ് തീ പടർന്നതെന്നും അതിനാലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നും പോലീസ് കൂട്ടിച്ചേർത്തു. 

പതിമൂന്നോളം ഫയർഫോഴ്‌സ് യൂണിറ്റുകൾ മൂന്ന് മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും, ഫോറൻസിക് സംഘം സംഭവസ്ഥലത്ത് എത്തിയതായും അഗ്നിശമന സേനാ മേധാവി അതുൽ ഗാർഗ് അറിയിച്ചു. തിരിച്ചറിയാനാവാത്ത വിധത്തിൽ കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ, വൈകാതെ മരണപ്പെട്ടവരുടെ ബന്ധുക്കളെ സന്ദർശിക്കുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു.


Latest Related News