Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ മാസ്‌ക് അഴിച്ചു, സ്‌കൂളുകളിൽ ഇന്നു മുതൽ മാസ്‌ക് നിർബന്ധമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം

September 01, 2022

September 01, 2022

അൻവർ പാലേരി 
ദോഹ : ഖത്തറിലെ സ്‌കൂളുകളിൽ മാസ്‌ക് ധരിക്കുന്നത് നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിച്ച തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ്  രാജ്യത്തെ എല്ലാ കിന്റർഗാർട്ടനുകളിലെയും പൊതു, സ്വകാര്യ സ്കൂളുകളിലെയും വിദ്യാർത്ഥികളും അധ്യാപകരും അധ്യാപകേതര ജീവനക്കാരും അഡ്മിനിസ്ട്രേറ്റർമാരും ഇനി കാമ്പസിലും ക്ലാസ് റൂമുകളിലും മാസ്ക് ധരിക്കേണ്ടതില്ലെന്ന് മന്ത്രാലയം അറിയിച്ചത്.

ആരോഗ്യകേന്ദ്രങ്ങളിലും പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുമ്പോഴും ഒഴികെ അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്‌ക് നിര്ബന്ധമില്ലെന്ന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിരുന്നു.തീരുമാനം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ന്യൂസ്‌റൂം വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ  https://chat.whatsapp.com/DoTp5mITouhJcwHKcDKLsm എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News