Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നാളെ മുതൽ(വ്യാഴം)പൊതുസ്ഥലങ്ങളിൽ വീണ്ടും മാസ്ക് നിർബന്ധമാക്കി

July 06, 2022

July 06, 2022

ദോഹ: ഖത്തറിൽ നാളെ മുതൽ അടഞ്ഞ പൊതു സ്ഥലങ്ങളിൽ വീണ്ടും മാസ്‌ക് നിർബന്ധമാക്കി. ബുധനാഴ്ച ചേർന്ന ക്യാബിനറ്റ് യോഗമാണ് തീരുമാനമെടുത്തത്.ആറു വയസ്സും അതിനു മുകളിലും പ്രായമുള്ള എല്ലാവരും  ഷോപ്പിംഗ് മാൾ ഉൾപ്പെടെയുള്ള അടഞ്ഞ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നാണ് നിർദേശം. അതേസമയം,തുറന്ന പൊതുസ്ഥലങ്ങളിൽ മാസ്ക് നിര്ബന്ധമായിരിക്കില്ല. വരും ദിവസങ്ങളിൽ കോവിഡ് കേസുകൾ ഗണ്യമായി വർധിക്കുമെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു..

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതും അന്താരാഷ്ട്ര തലത്തിൽ വീണ്ടും കോവിഡ് വര്ധിക്കുന്നതുമാണ് ഖത്തറിലും കേസുകൾ വർധിക്കാൻ കാരണം.

എല്ലാവരും മുൻകരുതൽ സ്വീകരിച്ചാൽ ലോക്ക് ഡൌണും വർക്ക് ഫ്രം ഹോമും ഒഴിവാക്കാമെന്ന് എച്.എം.സി സാംക്രമിക രോഗം ഡയറക്ടർ ഡോ: മുന അൽ മസ്ലമാനി ഒരു ടെലിവിഷൻ പരിപാടിയിൽ അറിയിച്ചിരുന്നു.
ന്യൂസ്‌റൂം വാർത്തകൾ ലഭിക്കാൻ ഈ ലിങ്കിൽ(https://www.facebook.com/groups/Newsroomclub) ക്ലിക്ക് ചെയ്ത് ന്യൂസ്‌റൂം എഫ്.ബി പേജിൽ അംഗമാവുക.വാട്സ്ആപ്പിൽ വാർത്തകൾ ലഭിക്കാൻ 00974 33450597 വാട്സ്ആപ് നമ്പറിൽ സന്ദേശമയക്കുക


Latest Related News