Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തർ ഈസ്റ്റ് ടു വെസ്റ്റ് മാരത്തോണിനിടെ ഹൃദയാഘാതം, ഖത്തർ സ്വദേശി അന്തരിച്ചു

December 13, 2021

December 13, 2021

ദോഹ : ഖത്തർ മാരത്തോണിനിടെ സ്വദേശി പൗരന് ദാരുണാന്ത്യം. മത്സരത്തിന് ഐകദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മകൾക്കൊപ്പം പങ്കെടുത്ത അഹ്മദ് സാക്കി എന്ന വ്യക്തിയാണ് ഹൃദയാഘാതം മൂലം മരിച്ചത്. മത്സരം തുടങ്ങി, ഒരു കിലോമീറ്റർ പിന്നിടും മുൻപ് സാക്കി കുഴഞ്ഞുവീഴുകയായിരുന്നു. വിദഗ്ധസംഘം ഉടൻ തന്നെ ചികിത്സ ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. അഹമ്മദ് സാക്കിയോടുള്ള ആദരസൂചകമായി ഇത്തവണ സമാപനാഘോഷചടങ്ങുകളും, പോഡിയത്തിൽ വെച്ചുള്ള സമ്മാനദാനവും ഒഴിവാക്കി.

661 പേരാണ് ഈ വർഷത്തെ മാരത്തോണിൽ പങ്കെടുത്തത്. 90 കിലോമീറ്റർ ദൂരം 6 മണിക്കൂർ 50 മിനിറ്റ് 15 സെക്കന്റിൽ പിന്നിട്ട മുഹ്സിൻ സിതൗനിയാണ് പുരുഷ വിഭാഗത്തിൽ ഒന്നാമതെത്തിയത്. ആറ് മിനിറ്റിന് ശേഷം ഓടിയെത്തിയ നാസർ എൽ ദിൻ മൻസൂർ രണ്ടാമതെത്തിയപ്പോൾ, റോബിൾ ജോസെഫാറ്റിനാണ് മൂന്നാം സ്ഥാനം. വനിതാ വിഭാഗത്തിൽ റസൽ ഊറോ, സാറാഹ് ടാലിയ, ജെന്നി ലൗളർ എന്നിവരാണ് യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയത്. ഈ വർഷത്തെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥിയായി 16 വയസുകാരനും, മുതിർന്ന മത്സരാർത്ഥിയായി 64 വയസുകാരനും തിരഞ്ഞെടുക്കപ്പെട്ടതായി സംഘാടകർ അറിയിച്ചു.


Latest Related News