Breaking News
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചു | ഖത്തറിൽ ദേശീയ പ്ലാനിംഗ് കൗൺസിൽ സ്ഥാപിക്കാനുള്ള തീരുമാനം അമീർ പ്രഖ്യാപിച്ചു  | ഖത്തറിൽ ഹാജർ, വേതന തട്ടിപ്പ് കേസിൽ ഒമ്പത് സർക്കാർ ജീവനക്കാർക്കെതിരെ നടപടി | ഖത്തറിൽ പുതിയ ജോലി ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം  | ഖത്തറിൽ നിന്ന് കരിപ്പൂരിലെത്തിയ യാത്രക്കാരനിൽ നിന്ന് സ്വർണം പിടിച്ചെടുത്തു; സ്വർണം കൊണ്ടുവന്നയാൾ തന്നെ അത് മോഷ്ടിക്കാനും ആളെ ഏർപ്പാടാക്കി | പ്രതികൂല കാലാവസ്ഥ; ദുബായില്‍ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം | സൗദിയിൽ രണ്ട് സ്വദേശി പൗരന്മാരുടെ വധശിക്ഷ നടപ്പിലാക്കി | അബുദാബിയിൽ കാണാതായ മലയാളിയെ കണ്ടെത്താൻ സഹായം തേടുന്നു  | ഒമാനിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് അടിയന്തര ഘട്ടങ്ങളില്‍ സൗജന്യ ചികിത്സ | കനത്ത മഴ; ദുബായിൽ നിന്നുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി |
ഖത്തറിൽ നിർത്തിയിട്ട കാറുകളിലെ ടയറുകൾ നശിപ്പിച്ച സംഭവം, ഒരാൾ അറസ്റ്റിൽ

December 22, 2021

December 22, 2021

ഖത്തറിൽ നിർത്തിയിട്ട കാറുകളിലെ ടയറുകൾ നശിപ്പിച്ച സംഭവം, ഒരാൾ അറസ്റ്റിൽ


ദോഹ : മുഐതിറിലെ  റെസിഡൻഷ്യൻ ഏരിയയിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളുടെ ടയറുകൾ നശിപ്പിച്ച സംഭവത്തിൽ ഒരാൾ പിടിയിലായതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിടിയിലായ വ്യക്തിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇയാളെ വൈകാതെ നിയമനടപടികൾക്ക് വിധേയനാക്കും.  

 

متداول | شخص مجهول يقوم بإتلاف الاطارات في أحد الاحياء السكنية في الدوحة#مرسال_قطر | #قطر pic.twitter.com/60Xfk8Wgdj

— مرسال قطر (@Marsalqatar) December 21, 2021

മൂർച്ചയേറിയ ആയുധം കൊണ്ട് വെട്ടിക്കീറിയ നിലയിലാണ് ടയറുകൾ. അർദ്ധരാത്രിയിൽ നടന്ന സംഭവം പുലർച്ചെയാണ് ആളുകളുടെ കണ്ണിൽ പെട്ടത്. പ്രദേശവാസികളിലൊരാൾ സീസീടീവി ദൃശ്യങ്ങൾ അടക്കമുള്ള വീഡിയോ പങ്കുവെച്ചതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. അതേ സമയം,അക്രമത്തിന് പിന്നിലെ കാരണം ഇതുവരെ അറിയാൻ കഴിഞ്ഞിട്ടില്ല. എത്ര വാഹനങ്ങളുടെ ടയറുകളാണ് നശിച്ചത് എന്നതിലും അവ്യക്തത നിലനിൽക്കുന്നുണ്ട്.


Latest Related News